Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
വാര്‍ത്തകള്‍
  Add your Comment comment
ഭൂമിവിവാദം: ഇടയലേഖനം അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ വായിച്ചു
reporter

കൊച്ചി: ഭൂമി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സീറോ മലബാര്‍ സഭയുടെ എറണാകുളം അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ഇടയലേഖനം വായിച്ചു. സഹായമെത്രാന് അധികാരം വിഭജിച്ച് നല്‍കുമെന്ന് പറയുന്ന ഇടയലേഖനം ഭൂമി വിവാദം സഭക്ക് കളങ്കമുണ്ടാക്കിയെന്നും സമ്മതിക്കുന്നുണ്ട്.

ഭൂമി വിവാദത്തിന്റെ പശ്ചാതലത്തില്‍ സഭയുടെ നിലപാട് വിശ്വാസികളെ ഔദ്യോഗികമായി അറിയിക്കുകയാണ് ഇടയലേഖനം. എറണാകുളം അങ്കമാലി അതിരൂപതയില്‍ മാത്രം ഒതുങ്ങണ്ട പ്രശ്നം സഭയ്ക്ക് മുഴുവന്‍ കളങ്കമുണ്ടാക്കിയെന്ന് ഇടയലേഖനത്തില്‍ പറയുന്നു. എല്ലാവരും യോജിച്ച് നിന്ന് ഒത്തുതീര്‍പ്പിന് ശ്രമിക്കണം.

സഹായമെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന് ബിഷപ്പിന്റെ ചുമതല വിഭജിച്ച് നല്‍കുന്ന കാര്യവും ഇടയലേഖനത്തിലൂടെ വിശ്വാസികളെ അറിയിച്ചു. സഭയുടെ ഉത്തരവാദിത്തമുള്ള ചുമതലകള്‍ വഹിക്കുന്നവര്‍ മാധ്യമങ്ങളിലൂടെ അനാവശ്യ പ്രതികരണം ഒഴിവാക്കണമെന്നും ഇടയലേഖനം ആവശ്യപ്പെടുന്നു. ഇന്നലെ തന്നെ മാധ്യമങ്ങളിലൂടെ ഇടയലേഖനം പുറത്ത് വന്നിരുന്നു.

 
Other News in this category

 
 




 
Close Window