Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
ജോസഫ് സ്‌കറിയയുടെ മൃതദേഹം അടുത്ത മാസം രണ്ടിന് സംസ്‌കരിക്കും. അന്ത്യവിശ്രമം ബ്രിസ്റ്റോളില്‍
reporter

ലണ്ടന്‍ : ബാത്തില്‍ ഈ മാസം രണ്ടിന് അന്തരിച്ച കോട്ടയം ചേര്‍പ്പുങ്കല്‍ സ്വദേശി ജോസഫ് സക്കറിയന്റെ (52) സംസ്‌ക്കാര ചടങ്ങുകള്‍ മാര്‍ച്ച് 2ന് ബ്രിസ്റ്റോളില്‍ നടക്കും. ബ്രിസ്റ്റോള്‍ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ചിലാണ് സംസ്‌കാര ശുശ്രൂഷ ചടങ്ങുകള്‍. രാവിലെ പത്തു മണിയോടുകൂടി മൃതദേഹം പള്ളിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 11 മണിയോടെ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ കാര്‍മികത്വത്തില്‍ ദിവ്യ ബലിയോടുകൂടി അന്ത്യകര്‍മ്മങ്ങള്‍ ആരംഭിയ്ക്കും. ഒരു മണിയോടെ ബ്രിസ്റ്റോള്‍ സൗത്ത് ക്രമോറ്ററിയത്തിലേക്ക് കൊണ്ടുപോകും.അവിടെ വച്ച് സംസ്‌കാര ചടങ്ങുകള്‍ നടത്തും.

സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിലെ അംഗമായിരുന്ന സാജന്‍ നാട്ടില്‍ ചേര്‍പ്പുങ്കല്‍ ഫൊറാന ചര്‍ച്ച് ഇടവകാംഗമാണ്.

2004 മുതല്‍ പാര്‍കിന്‍സണ്‍സ് രോഗബാധിതനായിരുന്നു സാജന്‍. ദീര്‍ഘകാലമായി വീല്‍ചെയറിലായിരുന്നു യാത്ര. മേരി റോസല്‍സാണ് ഇദ്ദേഹത്തിന്റെ ഭാര്യ. ഗ്ലാഡിസ്, ഗ്ലാക്സി എന്നിവര്‍ മക്കളാണ്. നോര്‍ത്താംപ്ടണ്‍ യൂണിവേഴ്സിറ്റിയില്‍ സോഷ്യോളജി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ഗ്ലാഡിസ്. ഗ്ലാക്സി ബ്രിസ്റ്റോള്‍ യൂണിവേഴ്സിറ്റിയില്‍ ഒന്നാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിയാണ്.

സോമര്‍സെറ്റ് ഷെപ്റ്റണ്‍ മാളറ്റിലാണ് സാജനും കുടുംബവും താമസിച്ച് വന്നിരുന്നത്. ഫ്ലൂ ന്യുമോണിയയായി മാറിയതോടെയാണ് മരണം സംഭവിച്ചത്.



Church address;

St Joseph Catholic Church,

Fishponds,Bristol,

BS16 3QT.



Cemtery Address;

South Bristol Crematorium

Bridgewater Road,

Bedminister Down,

Bristol,

BS13 7AS

 
Other News in this category

 
 




 
Close Window