Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
വെസ്റ്റ്മിന്‍സ്റ്റര്‍ സമ്പന്നരോട് സംഭാവന തേടി അധികൃതര്‍, കുറ്റനികുതി ചുമത്തുന്നു
reporter

ലണ്ടന്‍: സമ്പന്നരുടെ മേഖലയായ വെസ്റ്റ്മിന്‍സ്റ്റര്‍ ആബിയിലെ വീട്ടുടമസ്ഥരോടു പ്രാദേശിക കൗണ്‍സില്‍ നികുതിക്കു പുറമേ സംഭാവനകൂടി നല്‍കാന്‍ അഭ്യര്‍ഥിച്ചു. ലണ്ടന്‍ നഗരഹൃദയത്തിലെ ഈ മേഖലയില്‍ 15,000 വീടുകളാണുള്ളത്. ഒരുകോടി പൗണ്ടിലേറെ ആസ്തിയുള്ളവര്‍. പുതിയ നിര്‍ദേശത്തെ മാധ്യമങ്ങള്‍ 'കുറ്റനികുതി' എന്നു വിശേഷിപ്പിച്ചു. എന്നാല്‍, 55 ശതമാനം പേര്‍ ഇതു നല്‍കാമെന്നു സമ്മതിച്ചിട്ടുണ്ട്. 

കഴിഞ്ഞ നവംബറിലായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് നിലവിലുണ്ടായിരുന്ന 0.25 ശതമാനം പലിശ 0.5 ആയി വര്‍ധിപ്പിച്ചത്. ആറു മാസത്തിനുള്ളില്‍ വീണ്ടും പലിശനിരക്ക് ഉയര്‍ത്തേണ്ടി വന്നേക്കുമെന്ന് അന്നു ഗവര്‍ണര്‍ മാര്‍ക് കാര്‍ണി മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ആറുമാസത്തിനു മുമ്പുതന്നെ പലിശനിരക്ക് ഉയര്‍ത്തേണ്ടിവരുമെന്നാണ് കഴിഞ്ഞദിവസത്തെ യോഗം വിലയിരുത്തിയത്. ഇത് അപ്രതീക്ഷിത തോതിലുള്ള വര്‍ധനയായേക്കുമെന്നും സൂചനയുണ്ട്.

രാജ്യമൊട്ടാകെ തുടരുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന് കരുതപ്പെടുന്നു. പലിശനിരക്കില്‍ ഉണ്ടാകുന്ന വര്‍ധന രാജ്യത്തിന്റെ സാമ്പത്തിക രംഗത്ത് പ്രത്യേകിച്ച്, വീടുവിപണിയെ പ്രതികൂലമായി ബാധിക്കും. നിലവില്‍ രാജ്യത്ത് 80 ലക്ഷത്തിലേറെ ആളുകള്‍ക്ക് ഭവനവായ്പയുണ്ട്. ഇതില്‍ പകുതിയിലേറെ ആളുകളും സ്റ്റാന്റേര്‍ഡ് വേരിയബിള്‍ റേറ്റിലോ ട്രാക്കര്‍ റേറ്റിലോ പലിശ നല്‍കുന്നവരാണ്. ഇവരുടെയെല്ലാം മാസംതോറുമുള്ള തിരിച്ചടവില്‍ ഗണ്യമായ വര്‍ധനയുണ്ടാകാന്‍ പലിശനിരക്ക് വര്‍ധന കാരണമാകും. നവംബറിലെ കാല്‍ശതമാനം വര്‍ധനതന്നെ ഇവര്‍ക്കെല്ലാം പ്രതിമാസം പത്തു മുതല്‍ 100 പൗണ്ടിന്റെ വരെ വര്‍ധനയുണ്ടാക്കിയിരുന്നു.

 
Other News in this category

 
 




 
Close Window