Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Mon 19th Feb 2018
 
 
UK Special
  Add your Comment comment
രണ്ടാം ലോകമഹായുദ്ധകാലത്ത് കണ്ടെത്തിയ ബോംബ് നിര്‍വീര്യമാക്കി, ലണ്ടന്‍ വിമാനത്താവളം ഇന്ന് തുറക്കും
reporter

ലണ്ടന്‍: അറ്റകുറ്റ പണിക്കിടെ റണ്‍വേയ്ക്കു സമീപം കണ്ടെത്തിയ രണ്ടാം ലോകയുദ്ധകാലത്തെ ബോംബ് നിര്‍വീര്യമാക്കുന്നതിനായി അടച്ചിട്ട ലണ്ടന്‍ സിറ്റി വിമാനത്താവളം ചൊവ്വാഴ്ച രാവിലെ തുറക്കും. കിഴക്കന്‍ ലണ്ടനിലെ വിമാനത്താവളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കിടെയാണു തെംസില്‍ 500 കിലോ ഭാരമുള്ള പൊട്ടാത്ത ബോംബ് ശ്രദ്ധയില്‍പ്പെട്ടത്. ഇതേത്തുടര്‍ന്ന് 200 മീറ്റര്‍ പരിധിയില്‍ ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. വിമാനത്താവളം ചൊവ്വാഴ്ച രാവിലെയോടെ തുറക്കുമെന്നാണ് റിപ്പോര്‍ട്ട്. താറുമാറായിക്കിടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഉച്ചയോടെ സാധാരണ ഗതിയിലാകുമെന്നാണ് പ്രതീക്ഷ.

ലണ്ടന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ ബോംബ് കണ്ടെത്തിയ ഉടന്‍ വിമാനത്താവളം അടയ്ക്കുകയായിരുന്നു. ഒന്നര മീറ്ററോളം നീളമുള്ള ബോംബ് തെംസ് നദീതീരത്തെ സെന്റ് ജോര്‍ജ് ഡോക്കില്‍ മണ്ണിനടിയില്‍ 15 മീറ്ററോളം ആഴത്തിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് വിമാനത്താവള പരിസരത്തെ നൂറുകണക്കിനു കുടുംബങ്ങളെയും ഇവിടെനിന്നും താല്‍കാലികമായി ഒഴിപ്പിച്ചു. ചില ട്യൂബ് സര്‍വീസുകളും റദ്ദാക്കി. 16,000 പേര്‍ക്കാണ് ഇന്നലെ സിറ്റി എയര്‍പോര്‍ട്ടില്‍ ഇതുമൂലം യാത്ര മുടങ്ങിയത്. ഇവിടെ ഇറങ്ങേണ്ടിയിരുന്ന 261 വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു.

മുന്‍കൂട്ടി നിശ്ചയിച്ച നിര്‍മാണ ജോലികള്‍ക്കിടെയായിരുന്നു ബോംബ് ജോലിക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിഞ്ഞെത്തിയ പൊലീസും ഫയര്‍ഫോഴ്‌സും നാവികസേനാ ഉദ്യോഗസ്ഥരും ബോംബ് ശക്തിയേറിയതാകാമെന്ന് വിലയിരുത്തിയതോടെയാണ് സുരക്ഷാ മുന്‍കരുതലുകളുടെ ഭാഗമായി വിമാനത്താവളം അടച്ചത്.

പ്രതിവര്‍ഷം ചെറുതും വലുതുമായ ഏകദേശം അമ്പതിലേറെ ജര്‍മന്‍ ബോംബുകള്‍ ബ്രിട്ടീഷ് സൈന്യം ലണ്ടനിലെ വിവിധ സ്ഥലങ്ങലില്‍നിന്നും കണ്ടെത്തി നിര്‍വീര്യമാക്കുന്നുണ്ടെന്നാണ് സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നത്. ഇതിലേറെയും കണ്ടെത്തുന്നത് നഗരത്തിനു മധ്യേ ഒഴുകുന്ന തേംസ് നദിയില്‍നിന്നാണ്. ഏറെയും സ്‌ഫോടകശേഷി നഷ്ടപ്പെട്ടവയാണെങ്കിലും എല്ലാ ബോംബുകളെയും പ്രഹരശേഷിയുള്ളതായി കണക്കാക്കിയാണ് സൈന്യം നേരിടുന്നത്. ഈ സുരക്ഷാ മുന്‍കരുതലാണ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയതും സമീപവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ട് വരുത്തിവച്ചതും.

 
Other News in this category

 
 




 
Close Window