Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sat 27th Apr 2024
 
 
എഡിറ്റോറിയല്‍
  Add your Comment comment
നായകനായി മോദി; സാരഥി അമിത്ഷാ: നയങ്ങള്‍ ഇന്ത്യയെ ഉയര്‍ത്തുമെന്നു പ്രതീക്ഷ
Editor
പ്രതീക്ഷിച്ച വിജയം നരേന്ദ്രമോദിയെ രണ്ടാമതും ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കി. ബിജെപി ദേശീയ അധ്യക്ഷനായിരുന്ന അമിത് ഷാ ഒട്ടും അപ്രതീക്ഷിതമല്ലാതെ കേന്ദ്ര ആഭ്യന്ത്രമന്ത്രിയായി. കേരളത്തിന് പ്രതിനിധിയായി ബിജെപിയുടെ വി. മുരളീധരന്‍ കേന്ദ്ര സഹമന്ത്രിയായി നിയമിപ്പിക്കപ്പെട്ടു. ബിജെപിയുടെ വിജയം കോണ്‍ഗ്രസ് പാര്‍ട്ടിയെ ഞെട്ടിച്ചു. അമേഠിയില്‍ ബിജെപി നേതാവ് സ്മൃതി ഇറാനിയുമായി ഏറ്റുമുട്ടി പരാജയപ്പെട്ട രാഹുല്‍ഗാന്ധിയുടെ തോല്‍വി കോണ്‍ഗ്രസിന് ഇരട്ടി പ്രഹരമായി. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്‌സിസ്റ്റിനെ മലയാളികള്‍ പരാജയപ്പെടുത്തി. കേരളത്തില്‍ കമ്യൂണിസ്റ്റ് സ്ഥാനാര്‍ഥികളില്‍ ആകെ വിജയം നേടിയത് ഒരാള്‍ മാത്രം. കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും നരേന്ദ്രമോദി ഉള്‍പ്പെടെ വിജയികള്‍ക്കും ആശംസകള്‍.
ഇന്ത്യക്ക് വലിയ പ്രതീക്ഷകളുണ്ട്. പ്രവാസികള്‍ക്ക് പ്രത്യേകിച്ചും. കേന്ദ്ര പ്രവാസികാര്യ സഹമന്ത്രിയായി നിയമിതനായ വി. മുരളീധരനില്‍ വിദേശ മലയാളികള്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു.അമിത്ഷായ്ക്ക് ആഭ്യന്തരവും രാജ്‌നാഥ് സിങ്ങിന് പ്രതിരോധവുമാണ് വകുപ്പുകള്‍. നിര്‍മല സീതാരാമന്‍ ധനകാര്യ മന്ത്രിയായി.
ദൈവനാമത്തിലായിരുന്നു നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞ. രാഷ്ട്രപതി രാംനാഥ് കോവിന്ദാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. രാജ്‌നാഥ് സിങ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയ്തു. വ്യാഴാഴ്ച 7മണിക്ക് തുടങ്ങിയ ചടങ്ങ് 9മണിക്കാണ് അവസാനിച്ചത്. അമിത്ഷാ മന്ത്രിസഭയില്‍ മൂന്നാമനായി സത്യപ്രതിജ്ഞ ചെയ്തു. ആദ്യമായാണ് അമിത്ഷാ മന്ത്രിസഭയിലെത്തുന്നത്. നിതിന്‍ ഗഡ്കരി നാലാമനായി സത്യപ്രതിജ്ഞ ചെയ്തു. മോദി മന്ത്രിസഭയിലെ ആര്‍എസ് എസ് മുഖമാണ് ഗഡ്കരി. മഹാരാഷ്ട്രയില്‍ നിന്ന് രാജ്യസഭയിലെത്തിയ വി മുരളീധരനാണ് കേരളത്തില്‍ നിന്നുള്ള ഏക മന്ത്രിസഭാംഗം,

സദാനന്ദ ഗൗഡ, നിര്‍മ്മല സീതാരാമന്‍, എല്‍ജെപി നേതാവ് രാം വിലാസ് പസ്വാന്‍, നരേന്ദ്രസിങ് തോമാര്‍, രവിശങ്കര്‍ പ്രസാദ്, എസ്എഡി നേതാവ് ഹര്‍സിമ്രത് കൗര്‍, തവാര്‍ ചന്ദ് ഗെഹ്ലോട്ട്, എസ് ജയശങ്കര്‍, രമേശ് പൊഖ്രിയാല്‍, മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ഡ, സ്മൃതി ഇറാനി, പ്രകാശ് ജാവദേക്കര്‍, ഡോ ഹര്‍ഷ് വര്‍ധന്‍, പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുക്താര്‍അബ്ബാസ് നഖ്വി, പ്രഹല്‍ദ് ജോഷി, ഡോ മഹേന്ദ്രനാഥ് പാണ്ഡെ, ശിവസേനയെ പ്രതിനിധീകരിച്ച് അരവിന്ദ് സാവന്ത്, ഗിരിരാജ് സിങ്, ഗജേന്ദ്ര സിങ് ശെഖാവത്ത് എന്നിവര്‍ കേന്ദ്രമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ലോക്ജനശക്തി പാര്‍ട്ടി നോതാവായ രാംവിലാസ് പസ്വാന്‍ ലോക് സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. സര്‍ക്കാരിലെ ദളിത് മുഖമാണെന്ന പ്രത്യേകത കൂടി പസ്വാനുണ്ട്. മുന്‍ വിദേശ കാര്യ സെക്രട്ടറിയും പദ്മശ്രീജേതാവുമാണ് മന്ത്രിസഭയിലെ പുതുമുഖമായ എസ് ജയശങ്കര്‍.

ഫഗ്ഗാന്‍ സിങ് കുലസ്‌തേ, അശ്വിനി കുമാര്‍ ചൗബേ, അര്‍ജ്ജുന്‍ രാം മേഘ്വാള്‍, വികെ സിങ്, കൃഷ്ണ പാല്‍ ഗുര്‍ജാര്‍, രാവുസാഹേബ് ദാന്‍വേ, ജി കൃഷ്ണ റെഡ്ഡി, പര്‍ഷോത്തം രുപാല, രാംദാസ് അത്താവാല, സാധ്വി നിരഞ്ജന്‍ ജ്യോതി, ബാബുല്‍ സുപ്രിയോ, സഞ്ജീവ് ബല്‍യാന്‍, സഞ്ജയ് ശംറാവു, അനുരാഗ് താക്കൂര്‍, സുരേഷ് അംഗാഡി, നിത്യാനന്ദ റായ്, റത്തന്‍ ലാല്‍ കട്ടാരിയ, വി മുരളീധരന്‍, രേണുക സിങ് സറൂത്ത, സോം പ്രകാശ്, രാമേശവര്‍ തേലി, പ്രതാപ് ചന്ദ്ര സാരംഗി, കൈലാഷ് ചൗധരി,ദേബശ്രീ ചൗധരി എന്നിവര്‍ സഹമന്ത്രിമാരായി ചുമതലയേറ്റു.
ഒന്നാം മോദി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രാലയം കൈകാര്യം ചെയ്ത രാജ്‌നാഥ് സിങ്ങിന് ഇക്കുറിയും ആ വകുപ്പ് തന്നെ ലഭിക്കുമെന്നായിരുന്നു നിഗമനം. എന്നാല്‍ പാര്‍ട്ടിയിലെയും സര്‍ക്കാരിലെയും മുതിര്‍ന്ന അംഗമായ രാജ്‌നാഥ് സിങ്ങിനെ മറികടന്ന് അമിത് ഷാ ആഭ്യന്തര മന്ത്രിയാവുകയായിരുന്നു. അമിത് ഷായുടെ ഈ കടന്നു വരവായിരുന്നു മന്ത്രിസഭാ രൂപീകരണത്തിനിടെ ഇത്തവണ രാഷ്ട്രീയപരമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട തീരുമാനവും. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ആയിരുന്നു കേന്ദ്രത്തില്‍ പ്രധാന അധികാരം കയ്യാളിയിരുന്നത്.

അധികാരത്തിലേറിയതിനു പിന്നാലെ ഒരു കൂട്ടം നിര്‍ണായക യോഗങ്ങള്‍ അമിത് ഷായുടെ നേതൃത്വത്തില്‍ നടന്നിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന യോഗങ്ങളില്‍ വിദേശ കാര്യമന്ത്രി എസ്.ജയശങ്കര്‍, ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍, വാണിജ്യകാര്യ–റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ പങ്കെടുത്തു. കശ്മീരിലെ ഭീകരരുമായി സര്‍ക്കാര്‍ ഒരു ചര്‍ച്ചയ്ക്കും തയാറല്ലെന്നും ശക്തമായ നടപടികളുണ്ടാകുമെന്നും മുതിര്‍ന്ന മന്ത്രിമാരുടെ യോഗത്തില്‍ അമിത് ഷാ പറഞ്ഞു. ഇറാന്‍ എണ്ണ ഇറക്കുമതി വിഷയം ചര്‍ച്ച ചെയ്യാനും അമിത് ഷാ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ആഫ്രിക്കയിലെ മൊസാംബിക്കില്‍ നിന്ന് ഇന്ധനവും പാചകവാതകവും ലഭിക്കുന്നതിനു നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ടു ചേര്‍ന്ന ഉന്നതതല യോഗത്തിനായിരുന്നു അമിത് ഷാ അധ്യക്ഷത വഹിച്ചത്. ആഭ്യന്തരമന്ത്രിയുടെ ഓഫിസിലായിരുന്നു യോഗം.


നഷ്ടമേഖലകള്‍ തിരിച്ചറിഞ്ഞ്, നഷ്ടം നികത്തി ലാഭത്തിലാകാനുള്ള മാര്‍ഗങ്ങള്‍ ഷാ സ്വയം പഠിച്ചെടുത്തതാണ്. ബൂത്താണ് സര്‍വപ്രധാനമെന്നതായിരുന്നു അടിസ്ഥാന പാഠം. ബൂത്തില്‍നിന്നാണ് ഷായുടെ വളര്‍ച്ചയുടെ തുടക്കം. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ മകള്‍ മണിബെന്നിനായി 1977ലെ തിരഞ്ഞെടുപ്പില്‍, 13–ാം വയസില്‍ പോസ്റ്റര്‍ ഒട്ടിച്ചു തുടങ്ങിയ വളര്‍ച്ച മോദിക്കൊപ്പം പാര്‍ട്ടിയുടെ 'പോസ്റ്റര്‍ ബോയ്' ആവുന്നതുവരെയെത്തി.. അതിനിടെ, ചാണക്യനെ പഠി

1987ല്‍ യുവ മോര്‍ച്ചയിലെത്തിയ ഷായിലെ തിരഞ്ഞെടുപ്പു തന്ത്രശാലിയെ നേതാക്കള്‍ വേഗത്തില്‍ തിരിച്ചറിഞ്ഞു. 1989ലെ പൊതുതിരഞ്ഞെടുപ്പില്‍ അഹമ്മദാബാദില്‍ എല്‍.കെ.അഡ്വാനിയുടെ പ്രചാരണ മാനേജരായി. എ.ബി.വാജ്‌പേയിയുടെയും മോദിയുടെയും തിരഞ്ഞെടുപ്പുകളിലും മുഖ്യസൂത്രധാരനായി. ഇതിനിടെ, പല തവണ ഗുജറാത്ത് നിയമസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായി. 2002ലെ കലാപമുള്‍പ്പെടെ ഗുജറാത്തില്‍ മോദിയുള്‍പ്പെട്ട എല്ലാ പ്രശ്‌നങ്ങളിലും ഷായും ആരോപണവിധേയനായി.

വായിച്ചു പഠിക്കാവുന്നതല്ല അനുഭവമെന്നും അതു ജീവിച്ചാര്‍ജിക്കുന്നതാണെന്നും ഷാ പറയും. അനുഭവത്തില്‍നിന്ന്, വളരാനുള്ള വഴി ബൂത്ത് തന്നെയെന്ന് അമിത് ഷാ പാര്‍ട്ടിയോടും പറഞ്ഞു. ആരും അവിശ്വസിച്ചില്ല. കാരണം, അഡ്വാനി, മോദി തുടങ്ങിയവര്‍ ഷായെ വിശ്വസിക്കുകയും അതിന്റെ ഗുണഫലം അനുഭവിക്കുകയും ചെയ്തവരാണ്. ഷായാണ് 2014ല്‍ യുപിയില്‍ ബിജെപിയുടെ വലിയ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. അത് ഡല്‍ഹിയില്‍ മോദിയുടെ വിജയത്തിന്റെ പടികയറ്റമായി, ഷാ അധ്യക്ഷസ്ഥാനത്തേക്കും ചുവടുവച്ചു. സ്വാഭാവിമായും.

ചെസ് ഷായുടെ ഇഷ്ടവിനോദമാണ്. വിനോദമാണെങ്കിലും, ഒരോ കരു നീക്കാനും ഏറെയാലോചിക്കും. അതു ശീലമാണ്. അംഗബലം വളര്‍ത്തി, അംഗങ്ങളെ പരിശീലിപ്പിച്ച്, ആവശ്യമെങ്കില്‍ മാത്രം സഖ്യങ്ങളുണ്ടാക്കി, പ്രയോജനകരമാകുന്ന വിവാദങ്ങളിലൂടെയൊക്കെ വളരുകയെന്നതാണ് ഷാ പാര്‍ട്ടിയെ ശീലിപ്പിച്ചത്. 2017ല്‍ 5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ (യുപി, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ, പഞ്ചാബ്) 3 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനു മേല്‍ക്കൈ ഉണ്ടായിരുന്നു. എന്നാല്‍, ഫലം വന്നുകൊണ്ടിരിക്കെ പത്രസമ്മേളനം നടത്തിയ ഷാ, നാലു സംസ്ഥാനങ്ങളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചതും പ്രവചനംപോലെയാണ്. അതും ഫലിച്ചു.

മുഴുവന്‍ സമയരാഷ്ട്രീയക്കാരന്‍ ഓരോ നിമിഷവും കളത്തിലെ അടുത്ത നീക്കത്തെക്കുറിച്ച് ആലോചിക്കുമ്പോഴും ഭാര്യ സൊനാല്‍ ബെന്നിനോട് വീട്ടുവിശേഷങ്ങള്‍ ചോദിക്കാനും കൊച്ചുമകള്‍ രുദ്രിയുടെ ചിരിക്കു ചെവികൊടുക്കാനും വിട്ടുപോകില്ല.
ചുരുക്കി പറഞ്ഞാല്‍ മോദി ഗവണ്‍മെന്റില്‍ ഇപ്പോഴത്തെ മന്ത്രിമാരെ കുറിച്ച് കേട്ടറിഞ്ഞ കഥകളെല്ലാം അതിഗംഭീരമാണ്. ഇന്ത്യയുടെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും അതു ഗുണം ചെയ്യുമെന്നാണ് ജനം പ്രതീക്ഷിക്കുന്നത്. തെറ്റുകള്‍ തിരുത്തി ജനങ്ങള്‍ക്കൊപ്പം നരേന്ദ്രമോദിയും മന്ത്രിസഭയും ഉണ്ടാകുമെന്നു കരുതാം.
 
Other News in this category

 
 




 
Close Window