Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.7588 INR  1 EURO=110.2779 INR
ukmalayalampathram.com
Thu 16th Apr 2026
 
 
UK Special
  Add your Comment comment
ഡബ്ലിന്‍ വിമാനത്തില്‍ 16കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; പ്രതി കുറ്റം സമ്മതിച്ചു
reporter

അമേരിക്കയിലേക്കുള്ള എയര്‍ ലിങ്‌സ് വിമാനത്തില്‍ 16 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വിമാനം അയര്‍ലണ്ടിലേക്ക് തിരിച്ചുവിട്ട സംഭവത്തില്‍ പ്രതി കോടതിയില്‍ കുറ്റം സമ്മതിച്ചു. 58 വയസ്സുകാരനായ കര്‍ഷകന്‍ പാട്രിക് നൂണ്‍ ആണ് ചൊവ്വാഴ്ച എന്നിസ് സര്‍ക്യൂട്ട് കോടതിയില്‍ ഹാജരായപ്പോള്‍ കുറ്റം സമ്മതിച്ചത്.

2023 നവംബര്‍ 15-ന് ബോസ്റ്റണിലേക്ക് പോകുന്ന വിമാനത്തിലാണ് സംഭവം നടന്നത്. ടേക്ക് ഓഫ് കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില്‍ അരികിലിരുന്നയാള്‍ തന്നെ അനുചിതമായി സ്പര്‍ശിച്ചതായി പെണ്‍കുട്ടി കാബിന്‍ ക്രൂവിനോട് പരാതി പറയുകയായിരുന്നു. വിവരം അറിഞ്ഞ ക്യാപ്റ്റന്‍ വിമാനം അയര്‍ലണ്ടിലേക്ക് തിരികെ കൊണ്ടുപോയി ഷാനനില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു.

അയര്‍ലന്‍ഡിന്റെ പരിധിയിലാണ് കേസിന് ആസ്പദമായ കുറ്റം നടന്നത്. വിചാരണയ്ക്കായി വിഡിയോ ലിങ്ക് വഴി സാക്ഷികള്‍ മുന്‍പ് ഹാജരായിരുന്നു. സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകളോടൊപ്പം കൗമാരക്കാരിയുടെ മുത്തശ്ശിയും സാക്ഷിയാണ്. ഇപ്പോള്‍ 18 വയസ്സുള്ള പരാതിക്കാരി യുഎസിലെ കോളജിലെ വിദ്യാര്‍ത്ഥിനിയാണ്.

വിമാനം തിരിച്ചുവിട്ടതിനെ തുടര്‍ന്ന് എയര്‍ ലിങ്‌സിന് ഏകദേശം 24,000 പൗണ്ട് ചെലവ് വന്നിട്ടുണ്ടെന്ന് ഓഫിസര്‍ റൂത്ത് ഒ' സള്ളിവന്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു

 
Other News in this category

 
 




 
Close Window