Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
UK Special
  Add your Comment comment
ഹോം സെക്രട്ടറിയുടെ നിലപാട് വേര്‍ പിരിക്കുമോ ബന്ധങ്ങളെ? ആശങ്കയിലാണ് നഴ്‌സുമാരും കെയറര്‍മാരും
Text By: UK Malayalam Pathram
പ്രതിരോധിക്കാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുകയാണ് ഹോം സെക്രട്ടറി ഷബാന മഹ്‌മൂദ്. ഹോം സെക്രട്ടറിയുടെ കര്‍ശന നിയന്ത്രണങ്ങള്‍ തങ്ങളുടെ കുടുംബങ്ങളെ വേര്‍പിരിക്കുന്നതിലേക്ക് നയിക്കുമെന്നാണ് നഴ്സുമാരുടെയും, കെയറര്‍മാരുടെയും കുടുംബങ്ങള്‍ ഭയക്കുന്നത്. ബ്രിട്ടനിലേക്ക് ജോലിക്കും, പഠിക്കാനുമായി എത്തിയ ആയിരത്തിലേറെ പേര്‍ക്കിടയില്‍ നടത്തിയ സര്‍വ്വെയിലാണ് തങ്ങള്‍ ബന്ധുക്കളില്‍ നിന്നും വേര്‍പെട്ട് കഴിയേണ്ടി വരുമെന്ന ആശങ്ക പുറത്തുവന്നത്.

മൂന്നിലൊന്ന് പേര്‍ ഈ ആശങ്ക പങ്കുവെച്ചപ്പോള്‍ ഷബാന മഹ്‌മൂദിന്റെ പദ്ധതികള്‍ യുകെ തങ്ങളെ സ്വാഗതം ചെയ്യുന്നില്ലെന്ന സൂചന നല്‍കുന്നതായി മൂന്നില്‍ രണ്ട് പേരും അഭിപ്രായപ്പെട്ടു. ചാരിറ്റി പ്രാക്സിസാണ് സര്‍വ്വെ സംഘടിപ്പിച്ചത്. തങ്ങള്‍ യുകെയില്‍ തുടരാനുള്ള സാധ്യത കുറവാണെന്ന് പകുതിയിലേറെ ആളുകളും വ്യക്തമാക്കി.

നിഗല്‍ ഫരാഗിന്റെ മുന്നേറ്റം തടയാന്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നതിനെതിരെ ലേബര്‍ എംപിമാര്‍ തന്നെ എതിര്‍ക്കുന്നുണ്ട്. പെര്‍മനന്റ് റസിഡന്‍സ് ലഭിക്കാന്‍ യുകെയില്‍ അഞ്ചിന് പകരം പത്ത് വര്‍ഷം താമസിച്ചിരിക്കണമെന്നാണ് പ്രധാന മാറ്റം. ഗ്രാജുവേറ്റ് ലെവലിന് താഴെ യോഗ്യതയുള്ള ജോലിക്കാര്‍ക്ക് ഇത് 15 വര്‍ഷമാണ്. ഇതോടെ കെയറര്‍മാര്‍ ഈ വിഭാഗത്തില്‍ പെടും. മലയാളി കുടുംബങ്ങളെ ഗുരുതരമായി ബാധിക്കുന്ന വിഷയമാണിത്.
 
Other News in this category

 
 




 
Close Window