Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
UK Special
  Add your Comment comment
ഗ്ലാസ്‌കോയില്‍നിന്ന് പുറപ്പെട്ട ബ്രിട്ടിഷ് എയര്‍വേസ് വിമാനം അടിയന്തരമായി നിലത്തിറക്കി
reporter

ലണ്ടന്‍: ഗ്ലാസ്‌കോയില്‍നിന്ന് ലണ്ടനിലേക്കുള്ള ബ്രിട്ടിഷ് എയര്‍വേസ് വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ഇന്നലെ ഉച്ചയ്ക്ക് 14:10ന് പുറപ്പെട്ട ബി.എ. 1481 വിമാനത്തിനാണ് 25 മിനിറ്റിനുശേഷം തകരാര്‍ കണ്ടെത്തിയത്. അന്ന് വിമാനം 8,000 അടി ഉയരത്തിലായിരുന്നു.

സൗത്ത് ലാങ്ക്‌ഷെയറിനു സമീപം പറന്നുകൊണ്ടിരുന്ന വിമാനത്തെ ഉടന്‍ ഗ്ലാസ്‌കോയിലേക്ക് തിരിച്ചുവിട്ട് മൂന്നു മണിയോടെ അടിയന്തര ലാന്‍ഡിങ് നടത്തി. മൂന്നരയോടെ ലണ്ടന്‍ ഹീത്രോവില്‍ എത്തേണ്ട വിമാനമാണ് അരമണിക്കൂര്‍ പറക്കലിനു ശേഷം ഗ്ലാസ്‌കോയില്‍ തന്നെ തിരിച്ചിറങ്ങിയത്.

യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഇവര്‍ക്കായി ബദല്‍ യാത്രാസംവിധാനം ഏര്‍പ്പെടുത്തുമെന്നും ബ്രിട്ടിഷ് എയര്‍വേസ് അറിയിച്ചു

 
Other News in this category

 
 




 
Close Window