Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
UK Special
  Add your Comment comment
കോവിഡ് വ്യാപിച്ചപ്പോള്‍ മാസ്‌കും ഗ്ലൗസും മറിച്ചു വിറ്റ ഇന്ത്യന്‍ ഡോക്ടറെ ജോലിയില്‍ നിന്നു പിരിച്ചു വിട്ടു
Text By: UK Malayalam Pathram
കോവിഡ് കാലത്ത് ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ മോഷ്ടിച്ച് ഇ ബേ വഴി വില്‍പ്പന നടത്തിയ ഇന്ത്യന്‍ വംശജയായ ഡോക്ടറെ ജോലിയില്‍ നിന്ന് പുറത്താക്കി. ഗ്ലാസ്ഗോയിലെ ഹെയര്‍മൈറോസ് ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന ഡോ ആതിയ ഷെയ്ഖിനെയാണ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണല്‍ സര്‍വീസ് മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് നീക്കം ചെയ്തത്.

ആതിയയും ഭര്‍ത്താവ് ഒമര്‍ ഷെയ്ഖും ചേര്‍ന്ന് നടത്തിയ വിശ്വാസ വഞ്ചനയിലൂടെ ഏകദേശം 8000 പൗണ്ട് ലാഭമുണ്ടാക്കിയതായാണ് കണ്ടെത്തല്‍. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദമ്പതികള്‍ക്ക് കഴിഞ്ഞ വര്‍ഷം പത്തുമാസം വീതം തടവ് ശിക്ഷയും വിധിച്ചിരുന്നു.

2020 ല്‍ യുകെയില്‍ കോവിഡ് അതിവേഗം പടര്‍ന്നുപിടിക്കുകയും ആശുപത്രികളില്‍ പിപിഇ കിറ്റുകള്‍ക്ക് കടുത്ത ക്ഷാമം നേരിടുകയും ചെയ്ത സമയത്താണ് ഇവര്‍ കൃത്യം നടത്തിയത്. ആശുപത്രിയില്‍ നിന്ന് മോഷ്ടിച്ച ഗ്ലൗസുകള്‍, മാസ്‌കുകള്‍, വൈപ്പുകള്‍ എന്നിവ നാലു വ്യത്യസ്ത ഇ ബേ അക്കൗണ്ടുകള്‍ വഴിയാണ് വിറ്റഴിച്ചത്. ഒരു പെട്ടി ഗ്ലൗസിന് 15 മുതല്‍ 20 പൗണ്ട് വരെയാണ് ഈടാക്കിയിരുന്നത്.

2020 ഒക്ടോബറില്‍ ഇവരുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വീട്ടിലെ രഹസ്യ അറയില്‍ നിന്ന് എന്‍എച്ച്എസ് മുദ്രയുള്ള 121 ബോക്സ് ഗ്ലൗസുകളും മാസ്‌കുകളും കണ്ടെടുത്തു.
 
Other News in this category

 
 




 
Close Window