Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.9688 INR  1 EURO=107.7586 INR
ukmalayalampathram.com
Fri 20th Mar 2026
 
 
UK Special
  Add your Comment comment
മലയാളി നഴ്‌സ് ഷൈനി സ്‌കറിയയ്ക്ക് രാജകീയ അംഗീകാരം
reporter

കാര്‍ഡിഫ്/കൊല്ലം: യുകെയിലെ 'സോഷ്യല്‍ കെയര്‍ ഓസ്‌കാര്‍' എന്നറിയപ്പെടുന്ന വെയില്‍സ് കെയര്‍ അവാര്‍ഡില്‍ ഗോള്‍ഡ് മെഡല്‍ നേടിയതിന് പിന്നാലെ മലയാളി നഴ്‌സ് ഷൈനി സ്‌കറിയ ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമനോടൊപ്പം പ്രത്യേക വിരുന്നില്‍ പങ്കെടുത്തു. രാജാവിനൊപ്പമുള്ള നിമിഷങ്ങള്‍ പങ്കുവച്ച ഷൈനി, ഇത് ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാകാത്ത അനുഭവമാണെന്ന് പ്രതികരിച്ചു.

കലാ, സാംസ്‌കാരിക, സാമൂഹിക, ആരോഗ്യ സേവന മേഖലകളില്‍ ശ്രദ്ധേയരായവര്‍ക്കായി രാജാവ് ഒരുക്കിയ വിരുന്നിലേക്കാണ് ഷൈനിക്ക് ക്ഷണം ലഭിച്ചത്. ചടങ്ങില്‍ രാജാവ് ചാള്‍സിനൊപ്പം കാമിലാ രാജ്ഞി, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമര്‍ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.

കുട്ടിക്കാലത്ത് പൈലറ്റ് ആകണമെന്നായിരുന്നു ഷൈനിയുടെ സ്വപ്നം. എന്നാല്‍, പ്ലസ്ടു കഴിഞ്ഞപ്പോള്‍ കൊല്ലത്തെ സ്വകാര്യ നഴ്‌സിങ് കോളജില്‍ ചേര്‍ന്നതോടെ നഴ്‌സിങ് ജീവിതത്തിലെ ശരിയായ വഴിയാണെന്ന് തിരിച്ചറിഞ്ഞു. ''ഇന്ന് രാജാവിനെയും പ്രമുഖരെയും നേരിട്ട് കാണാനും സംസാരിക്കാനും കഴിഞ്ഞത്, പുരസ്‌കാരങ്ങള്‍ നേടാനും സഹായിച്ചത്-all thanks to nursing,' എന്ന് ഷൈനി അഭിമാനത്തോടെ പറഞ്ഞു. മുന്‍പ് 'വെയില്‍സ് കെയര്‍ അവാര്‍ഡ് 2025'-ലെ ഇന്‍ഡിപെന്‍ഡന്റ് സെക്ടര്‍ നഴ്‌സ് ഓഫ് ദ ഇയര്‍ വിഭാഗത്തില്‍ ഗോള്‍ഡ് മെഡല്‍ നേടിയിരുന്നു. കാര്‍ഡിഫിലെ ഹോളണ്ട് ഹൗസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വെയില്‍സ് ആരോഗ്യ മന്ത്രി ജെറമി മൈല്‍സ് പുരസ്‌കാരം സമ്മാനിച്ചു. വെയില്‍സിലെ റെയാഡറിലുള്ള കരോണ്‍ ഗ്രൂപ്പില്‍ സീനിയര്‍ നഴ്‌സായി സേവനം അനുഷ്ഠിക്കുന്ന ഷൈനി, സൗദി അറേബ്യയിലെ റിയാദിലെ കുട്ടികളുടെ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ജോലി ചെയ്ത പരിചയവുമായി 2020-ല്‍ യുകെയില്‍ എത്തുകയായിരുന്നു

 
Other News in this category

 
 




 
Close Window