Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=82.73 INR  1 EURO=75.19 INR
ukmalayalampathram.com
Wed 16th Aug 2017
 
 
UK Special
  Add your Comment comment
ബ്രക്‌സിറ്റ്: നടപടിക്രമങ്ങള്‍ ഈ മാസം 29 ന് ആരംഭിക്കും
reporter

ലണ്ടന്‍: ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുപോകുന്നതിന്റെ ഔദ്യോഗിക പ്രക്രിയകള്‍ ഈ മാസം 29ന് ആരംഭിക്കുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു. ഇയു കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌കിന് ബ്രിട്ടീഷ് അംബാസഡര്‍ ഇതുസംബന്ധിച്ച് അറിയിപ്പ് നല്‍കിയിട്ടുമുണ്ട്. രണ്ടു വര്‍ഷം നീളുന്ന പ്രക്രിയ ബ്രക്‌സിറ്റിന് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇക്കാര്യത്തില്‍ ശുഭാപ്തിവിശ്വാസമാണുള്ളതെന്നും ഡൗണിങ് സ്ട്രീറ്റ് വക്താവ് കൂട്ടിച്ചേര്‍ത്തു.

2016 ജൂണില്‍ നടന്ന ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂനിയന്‍ വിടാനുള്ള തീരുമാനം ബ്രിട്ടീഷ് ജനത അംഗീകരിച്ച് ഒമ്പതു മാസങ്ങള്‍ക്ക് ശേഷമാണ് പ്രക്രിയകള്‍ ആരംഭിക്കാനിരിക്കുന്നത്. വോട്ടെടുപ്പില്‍ 51.9 ശതമാനം പേരാണ് ബ്രക്‌സിറ്റിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. ബ്രക്‌സിറ്റിന്റെ അന്താരാഷ്ട്ര തലത്തിലുണ്ടാകുന്ന തിരിച്ചടികള്‍ എന്താണെന്ന് ബ്രിട്ടന്‍ പൂര്‍ണമായും ഇയു വിടുന്നതോടെയാണ് വെളിപ്പെടുക. ഇത് 2019 മാര്‍ച്ചില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഒന്‍പതു മാസം മുന്‍പാണു യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ബ്രിട്ടന്‍ ഹിതപരിശോധനയിലൂടെ തീരുമാനിച്ചത്. ബ്രക്‌സിറ്റ് നടപടികളുടെ തുടക്കം സംബന്ധിച്ചു ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയുടെ കത്ത് ബുധനാഴ്ചയ്ക്കു മുന്‍പു പ്രതീക്ഷിക്കാമെന്ന് ഇയുയിലെ യുകെ അംബാസഡര്‍ സര്‍ ടിം ബറോ ഇയു കൗണ്‍സിലിനെ ഔദ്യോഗികമായി അറിയിച്ചു. ലിസ്ബന്‍ കരാറിലെ വകുപ്പ് 50 പ്രകാരമുള്ള നടപടിക്രമങ്ങളാണ് 29നു തുടങ്ങുക. 27 അംഗരാജ്യങ്ങളുമായുള്ള വിട്ടുപോകല്‍ ചര്‍ച്ചകള്‍ മേയില്‍ തുടങ്ങും

 
Other News in this category

 
 




 
Close Window