Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=84.02 INR  1 EURO=72.56 INR
ukmalayalampathram.com
Wed 24th May 2017
 
 
UK Special
  Add your Comment comment
തിരഞ്ഞെടുപ്പില്‍ ബ്രെക്‌സിറ്റ് വിരുദ്ധര്‍ക്ക് നേതാവായി ടോണി ബ്ലെയര്‍ എത്തിയേക്കും
REPORTER

ലണ്ടന്‍: രാഷ്ട്രീയ സമ്മര്‍ദങ്ങളില്ലാതെ ബ്രെക്‌സിറ്റ് നടപ്പിലാക്കാന്‍ ജനവിധി തേടി പ്രധാനമന്ത്രി തെരേസ മേ ഇടക്കാല തിരഞ്ഞെടുപ്പിന് ഇറങ്ങുമ്പോള്‍ ബ്രെക്‌സിറ്റ് വിരുദ്ധരുടെ പ്രചരണത്തിനു മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ നേതൃത്വം നല്‍കിയേക്കുമെന്നു സൂചന. പത്തുവര്‍ഷം പ്രധാനമന്ത്രിയായിരുന്നു ലേബര്‍ പാര്‍ട്ടിയെ തുടര്‍ച്ചയായി മൂന്നുവട്ടം അധികാരത്തിലേറ്റിയ ടോണി ബ്ലെയര്‍ പാര്‍ട്ടിയുടെ പ്രചാരകനായി ഇക്കുറി എന്തായാലും ഉണ്ടാകില്ല. കാരണം ലേബറും ബ്രെക്‌സിറ്റിനെ അനുകൂലിക്കുന്നതു തന്നെ. അധികാരത്തിലെത്തിയാല്‍ ബ്രക്‌സിറ്റ് നടപ്പിലാക്കും എന്നുതന്നെയാണുലേബറിന്റെയും നിലപാട്. അതു തെരേസ മേ ഇപ്പോള്‍ വിഭാവനം ചെയ്യുന്ന രൂപത്തില്‍ ആയിരിക്കില്ല എന്നുമാത്രം. ഈ സാഹചര്യത്തിലാണു ബ്രെക്‌സിറ്റിനെ തുറന്ന് എതിര്‍ക്കുന്ന ലിബറല്‍ ഡെമോക്രാറ്റുകളുടെ പ്രചാരണത്തെ പരസ്യമായി പിന്തുണച്ചു ബ്ലെയര്‍ രംഗത്തിറങ്ങാന്‍ സാധ്യതയേറുന്നത്. ലേബര്‍ നേതാവ് ജെറമി കോര്‍ബിന്റെ രാഷ്ട്രീയ സാമ്പത്തിക നയങ്ങളോടും വ്യക്തിപരമായി വിയോജിപ്പുള്ള നേതാവാണു ടോണി ബ്ലെയര്‍.

തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചയുടന്‍തന്നെ ബ്രെക്‌സിറ്റ് വിരുദ്ധരായ സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ടു ബ്ലെയര്‍ പ്രസ്താവന ഇറക്കിക്കഴിഞ്ഞു. ഇതിനെ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ടിം ഫാരന്‍ സ്വാഗതം ചെയ്തിട്ടുമുണ്ട്. ബ്രെക്‌സിറ്റിന്റെ ദൂഷ്യഫലങ്ങള്‍ വിവരിച്ച്, ഇതിനെ എതിര്‍ക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയുള്ള സുദീര്‍ഘമായ പ്രസ്താവനയാണ് അദ്ദേഹം കഴിഞ്ഞദിവസം പുറത്തിറക്കിയത്. പാര്‍ട്ടി ഭേദമന്യേ ജനം ബ്രെക്‌സിറ്റിനെതിരെ ഒരുമിക്കണമെന്നാണു ബ്ലെയറിന്റെ ആഹ്വാനം.

നേരത്തെ ബ്രെക്‌സിറ്റിനെതിരെ ടോറി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ സര്‍ ജോണ്‍ മേജറുമായി ചേര്‍ന്നു ബ്ലെയര്‍ രാജ്യത്തുടനീളം പ്രചാരണം നടത്തിയിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള ബ്ലെയറിന്റെ പുതിയ നീക്കത്തിനു ജോണ്‍ മേജര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. തെരേസ മേ ഉള്‍പ്പെടെയുള്ള നിലവിലെ ടോറി നേതൃത്വത്തോട് അടുപ്പം പുലര്‍ത്തുന്ന ജോണ്‍ മേജര്‍ ഇതിനു മുതിരാനുള്ള സാധ്യതയും വിരളമാണ്.

 
Other News in this category

 
 




 
Close Window