Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Wed 22nd Nov 2017
 
 
UK Special
  Add your Comment comment
രാജ്യത്ത് ഭവനരഹിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന, സര്‍ക്കാര്‍ പ്രതിസന്ധിയിലേക്ക്
reporter

ലണ്ടന്‍: സര്‍ക്കാരിന്റെ പുതിയ സാമൂഹിക ക്ഷേമ പരിഷ്‌കരണ പദ്ധതികള്‍ കാരണം രാജ്യത്ത് ഭവനരഹിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധന. ആറു വര്‍ഷത്തിനിടെ 60 ശതമാനത്തിന്റെ വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ പാളിച്ചയാണ് ഇത്രയും കുടുംബങ്ങള്‍ ഭവനരഹിതരാകാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ 2020 ഓടെ 550 മില്യണ്‍ പൗണ്ട് നിക്ഷേപിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഈ 60 ശതമാനം പേരും ഇപ്പോള്‍ താത്കാലിക ഇടങ്ങളിലാണ് കഴിയുന്നത്. 1.20 ലക്ഷം കുട്ടികളും ഇതില്‍ ഉള്‍പ്പെടും. കണ്‍സര്‍വേറ്റീവ് പാര്‍ട്ടികള്‍ അധികാരത്തിലേറിയ ശേഷമാണ് ഇത്രയും പ്രശ്‌നം രൂക്ഷമായത്. ഇതോടൊപ്പം തന്നെ ഇംഗ്ലണ്ടില്‍ വാടക വീടുകളുടെ നിരക്കില്‍ വര്‍ധന രേഖപ്പെടുത്തി. ഇത് താമസക്കാര്‍ക്ക് കൂടുതല്‍ തിരിച്ചടിയായി. 

ഭവനരഹിതരുടെ ചെലവില്‍ 1 ബില്യണ്‍ പൗണ്ടിന്റെ വര്‍ധനയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. 2015 ലാണ് സര്‍ക്കാര്‍ സാമൂഹിക ക്ഷേമരംഗത്ത് പരിഷ്‌കരണ നടപടികള്‍ കൊണ്ടുവന്നത്. നാലു വര്‍ഷത്തേക്ക് ഭവന ആനുകൂല്യങ്ങള്‍ മരവപ്പിക്കുകയായിരുന്നു ഉദ്ദേശ്യം. ഇത് 2016 ഏപ്രില്‍ മുതല്‍ നടപ്പാക്കി വരികയാണ്. അതേസമയം, ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ ഗൗരവമായി പരിശോധിച്ചു വരികയാണെന്നും സമീപ ഭാവിയില്‍ തന്നെ ഇത് പരിഹരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഉടന്‍ തന്നെ വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അവര്‍ അറിയിച്ചു.

 
Other News in this category

 
 




 
Close Window