Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=76.66 INR
ukmalayalampathram.com
Sun 22nd Oct 2017
 
 
UK Special
  Add your Comment comment
ഒഫീലിയ വരുന്നു യുകെയിലേക്ക്, മണിക്കൂറില്‍ 70 മൈല്‍ വേഗത്തില്‍. ശക്തമായ കാറ്റിനും സാധ്യത
reporter

ലണ്ടന്‍: വാരാന്ത്യം ആഘോഷിക്കാനുള്ള ബ്രിട്ടീഷുകാരുടെ പ്ലാനുകള്‍ വെള്ളത്തിലാകും. ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകര്‍. ഒഫീലിയ കൊടുങ്കാറ്റാണ് ബ്രിട്ടനു മേല്‍ ഡെമൊക്രസിന്റെ വാളായി നില്‍ക്കുന്നത്. വാരാന്ത്യത്തോടെ ഏതു നിമിഷവും ഇത് യുകെ തീരത്ത് എത്തും. മണിക്കൂറില്‍ 70 മൈല്‍ വേഗതയിലാകും ഈ കാറ്റ് വീശുക. രാജ്യത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്താണ് കാറ്റ് വീശാന്‍ സാധ്യത. അതേസമയം, കൊടുങ്കാറ്റിനെ ഭയക്കേണ്ട സാഹചര്യമില്ലെന്നും കാറ്റിന്റെ ക്ഷയിച്ച രൂപമാണ് രാജ്യത്ത് എത്തുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടീഷ് ദ്വീപുകളിലേക്ക് പ്രവേശിക്കുന്ന ഒഫീലിയ ഈയാഴ്ച അവസാനമോ അടുത്തയാഴ്ച തുടക്കത്തിലോ യുകെയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാറ്റിന്റെ സഞ്ചാരപഥം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും കാലാവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ ഉണ്ടാകാമെന്നും മുന്നറിയിപ്പ് നല്‍കുന്നു.

1987ല്‍ ഗ്രേറ്റ് സ്റ്റോം ആഞ്ഞടിച്ചതിന്റെ 30-ാം വാര്‍ഷികത്തിലാണ് ഓഫീലിയ എത്തുന്നത്. 18 പേരുടെ മരണത്തിനും 1 ബില്യന്‍ പൗണ്ട് നാശനഷ്ടമുണ്ടാക്കുകയും ചെയ്ത ഗ്രേറ്റ് സ്റ്റോ വരുത്തിവച്ച നാശനഷ്ടമൊന്നും ഒഫീലിയ ഉണ്ടാക്കില്ലെന്ന് കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു. ശക്തമായ മഴയും കാറ്റുമുണ്ടാകും. അതേസമയം, വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്നും ജനങ്ങള്‍ ദീര്‍ഘദൂര യാത്ര ഒഴിവാക്കണമെന്നും കഴിവതും വീടുകളില്‍ തങ്ങാന്‍ ശ്രമിക്കണമെന്നും ഇവര്‍ അറിയിച്ചു. 

 
Other News in this category

 
 




 
Close Window