Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Thu 18th Jan 2018
 
 
UK Special
  Add your Comment comment
വിജയ് മല്യയ്ക്ക് ഏപ്രില്‍ രണ്ട് വരെ ജാമ്യം അനുവദിച്ച് ബ്രിട്ടീഷ് കോടതി, വിട്ടുതരണമെന്ന ആവശ്യവുമായി ഇന്ത്യ വീണ്ടും
reporter

ലണ്ടന്‍: ഇന്ത്യന്‍ ബാങ്കുകള്‍ക്ക് 9,000 കോടി രൂപയുടെ വായ്പ കുടിശിക വരുത്തിയ വിവാദ മദ്യവ്യവസായി വിജയ് മല്യക്ക് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് ഏപ്രില്‍ രണ്ടുവരെ ജാമ്യം അനുവദിച്ചു. മല്യയെ ഇന്ത്യക്കു കൈമാറണമെന്നാവശ്യപ്പെട്ട ഹര്‍ജിയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ഡിസംബര്‍ നാലിനാണ് വാദം ആരംഭിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ പുറത്താക്കല്‍ ഹര്‍ജിയില്‍ വാറണ്ട് ആയതിനെത്തുടര്‍ന്ന് മല്യയെ സ്‌കോട്ലന്‍ഡ് യാര്‍ഡ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 6,50,000 പൗണ്ടിന്റെ ബോണ്ടിലാണ് മല്യ അന്നു ജാമ്യം നേടിയത്.

ഇതിനിടെ വിജയ് മല്യയെ തിരിച്ചുകിട്ടാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ഇന്ത്യ ബ്രിട്ടനോട് ആവശ്യപ്പെട്ടു. ബ്രിട്ടന്‍ സന്ദര്‍ശിക്കുന്ന ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ബ്രിട്ടീഷ് മന്ത്രി ബെന്‍ വാളസിനോടാണ് ആവശ്യമുന്നയിച്ചത്. സൈബര്‍ സുരക്ഷ അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചാവിഷയമായെന്ന് റിജുജു ട്വീറ്റ് ചെയ്തു. ഐപിഎല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോദി, ക്രിക്കറ്റ് വാതുവയ്പുകാരന്‍ സഞ്ജീവ് കപൂര്‍ എന്നിവരടക്കം 13 കുറ്റവാളികളെ ഇന്ത്യക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടു. മറ്റു 16 ക്രിമിനലുകളുടെ കാര്യത്തില്‍ നിയമം സഹായം ആവശ്യപ്പെട്ടു. കാഷ്മീര്‍, ഖലിസ്ഥാന്‍ വിഘടനവാദികള്‍ ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നത് തടയണമെന്നും റിജിജു ആവശ്യപ്പെട്ടു.

 
Other News in this category

 
 




 
Close Window