കോടികള്‍ വില വരുന്ന ആഡംബര ഫ്‌ലാറ്റ്. എന്നാല്‍, അതിന്റെ പുറത്തുള്ള അവസ്ഥയോ? അങ്ങേയറ്റം ശോചനീയം. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഈ യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. കോടികള്‍ മുടക്കി വാങ്ങിയ ഈ ഫ്‌ലാറ്റുകളിലേക്ക് കയറണമെങ്കില്‍ ദിവസവും ചെളിയിലൂടെയും വെള്ളക്കെട്ടിലൂടെയും നടക്കേണ്ടി വരും. നിധി സിംഗ് എന്ന യുവതിയാണ് വീഡിയോ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഇതൊരു ഹൈ-റൈസ് സൊസൈറ്റിയാണ്. ഇവിടെ ഒരു ഫ്‌ലാറ്റിന് പോലും വില 1 കോടി രൂപയ്ക്ക് മുകളിലാണ്. ഇതിന് പിന്നില്‍ കാണുന്ന പുതിയ കെട്ടിടവും 30 നിലകളുള്ളതാണ്. എവിടെ നോക്കിയാലും ഉയരമുള്ള കെട്ടിടങ്ങള്‍ മാത്രം. എന്നാല്‍, ഇതാണ് ഞങ്ങളുടെ എന്‍ട്രന്‍സിന്റെ അവസ്ഥ. ചെളിയിലും വെള്ളത്തിലും ചവിട്ടാതെ ഞങ്ങള്‍ക്ക് സൊസൈറ്റിക്കുള്ളില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇതിനായി ഞങ്ങള്‍ 1.25 കോടിയും 1.5 കോടി രൂപയും മുടക്കിയാണ് ഫ്‌ലാറ്റ് വാങ്ങിയത്' വീഡിയോയില്‍ നിധി സിംഗ് പറയുന്നു.
നിരവധി ബഹുനില കെട്ടിടങ്ങള്‍ വീഡിയോയില്‍ കാണാം. ഒപ്പം വെള്ളക്കെട്ടും ചെളിയും നിറഞ്ഞ അതിന്റെ മുന്‍വശവും വീഡിയോയില്‍ കാണാന്‍ കഴിയും. 'വലിയ ചെലവ്, എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ല' എന്ന ക്യാപ്ഷനോടെയാണ് അവര്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യയിലെ വലിയ വലിയ ന?ഗരങ്ങളിലെല്ലാം കോടികളാണ് ഫ്‌ലാറ്റിന് വില. എന്നാല്‍, പലയിടങ്ങളിലും അതുപോലെ അടിസ്ഥാന സൗകര്യ വികസനങ്ങളൊന്നും തന്നെയുണ്ടാകുന്നില്ല. ഇതുപോലെ അനേകം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. കോടികളുടെ ഫ്‌ലാറ്റാണെങ്കിലും പുറത്ത് ആകെ ദുരിതമാണ് എന്നാണ് പലരും പറഞ്ഞത്. ?ഗുരു?ഗ്രാമില്‍ നിന്നും സമാനമായ രീതിയില്‍ നേരത്തെ വീഡിയോ വൈറലായി മാറിയിരുന്നു. കോടികളുടെ ഫ്‌ലാറ്റാണെങ്കിലും പുറത്ത് റോഡില്‍ വെള്ളക്കെട്ടാണ് എന്ന് വ്യക്തമാക്കുന്ന പോസ്റ്റുകളാണ് ശ്രദ്ധിക്കപ്പെട്ടത്.