Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=111.9319 INR
ukmalayalampathram.com
Fri 21st Aug 2026
 
 
അസോസിയേഷന്‍
  Add your Comment comment
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ (KCAH) ഹാവര്‍ഹില്‍ പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് സമിതിയെയും തിരഞ്ഞെടുത്തു.
Text By: UK Malayalam Pathram
കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഹാവര്‍ഹില്‍ (KCAH)-ന്റെ 2026-27 പ്രവര്‍ത്തന വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും എക്സിക്യൂട്ടീവ് സമിതിയെയും വാര്‍ഷിക പൊതുയോഗം തെരഞ്ഞെടുത്തു.പുതിയ പ്രസിഡന്റായി നോബിന്‍ തമ്പി തെരഞ്ഞെടുക്കപ്പെട്ടു. നീതു ജോണ്‍, ബിജോ ജോയ് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും, ഷിജോ ജോസഫ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.സന്ധ്യ ഷാന്‍, ജിജോ മാത്യു എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും പ്രവര്‍ത്തിക്കും.

രഷററായി ജിന്റോയും ജോയിന്റ് ട്രഷററായി ജോസ്മോന്‍ ബേബിയും തിരഞ്ഞെടുക്കപ്പെട്ടു. ജെറിന സുബിന്‍ പി.ആര്‍.ഒയായും നിതിന്‍ വര്‍ഗീസ് ജോയിന്റ് പി.ആര്‍.ഒയായും ചുമതലയേല്‍ക്കും. ആഷ്ലി ടെറന്‍സ്, ജോബിന്‍സ് ജോസഫ് എന്നിവര്‍ ഐ.ടി. കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കും.


എക്സിക്യൂട്ടീവ് സമിതി അംഗങ്ങളായി അന്‍വര്‍ പെരുവാലിശ്ശേരി ചിറയില്‍, അരുണ്‍ പോള്‍, അനീഷ് ജേക്കബ്, രാജീവ് രാജു, ജോണ്‍സ് മാത്യു, പ്രദീപ് മാത്യു, ലിജോ വര്‍ക്കി, ലിജോ ജോസഫ് എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു. അല്‍ഫോന്‍സ് സെബാസ്റ്റ്യന്‍, ജേക്കബ് വര്‍ഗീസ് എന്നിവര്‍ എക്സ്-ഓഫീഷ്യോ അംഗങ്ങളായും സമിതിയുടെ ഭാഗമാകും.


പ്രവാസി മലയാളികളുടെ സാമൂഹിക-സാംസ്‌കാരിക ഐക്യം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പുതുതലമുറയെ സംഘടനാ പ്രവര്‍ത്തനങ്ങളുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതിനുമായി വിവിധ പദ്ധതികള്‍ നടപ്പാക്കുമെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു.അസോസിയേഷന് ലഭിച്ച യുക്മയുടെ അംഗീകാരവും, ഹാവര്‍ഹില്‍ ടൗണ്‍ കൗണ്‍സിലിന്റെ പരിപാടികളില്‍ സജീവ അംഗത്വവും പ്രാദേശിക മലയാളി സമൂഹത്തിന് അഭിമാനകരമായ നേട്ടമാണെന്ന് ഭാരവാഹികള്‍ പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പരിപാടികള്‍ പുതിയ കമ്മിറ്റിയും എക്സിക്യൂട്ടീവ് സമിതിയും ചേര്‍ന്ന് ആലോചിച്ച് ഉടന്‍ ആക്ഷന്‍ പ്ലാന്‍ പ്രഖ്യാപിക്കുമെന്നും അറിയിച്ചു.


''Together We Achieve' എന്ന സംഘടനയുടെ ആപ്തവാക്യം മുന്‍നിര്‍ത്തി സമൂഹനന്മയും സാംസ്‌കാരിക വളര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുമെന്നും പുതിയ നേതൃത്വം വ്യക്തമാക്കി.
 
Other News in this category

 
 




 
Close Window