Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
പെണ്‍കുട്ടിയും രണ്ട് ആണ്‍കുട്ടികളും സ്‌കൂളില്‍ നിന്ന് മുങ്ങി കാട്ടില്‍ ടെന്റടിച്ചു: മൂന്നു പേരെയും മലഞ്ചെരിവില്‍ കണ്ടെത്തി
Text By: UK Malayalam Pathram
കോഴിക്കോട് താമരശ്ശേരിയില്‍ നിന്നും ഒളിച്ചോടിയ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ വയനാട്ടിലെ മലഞ്ചെരുവില്‍ നിന്ന് സാഹസികമായി കണ്ടെത്തി. പത്താം ക്ലാസുകാരിയായ പെണ്‍കുട്ടിയും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന അവളുടെ രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് അതിബുദ്ധിപരമായ ഈ യാത്ര ആസൂത്രണം ചെയ്തത്. വെള്ളിയാഴ്ച രാത്രി വൈകിയുണ്ടായ നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ഇവരെ നാട്ടുകാര്‍ പിടികൂടിയത്.
യാത്രയ്ക്കുള്ള പണം കണ്ടെത്താനായി ഇവര്‍ ആദ്യം തന്നെ കൂട്ടത്തിലെ ഒരാളുടെ പതിനെട്ടായിരം രൂപ വിലവരുന്ന സ്മാര്‍ട്ട്‌ഫോണ്‍ താമരശ്ശേരിയിലെ ഒരു കടയില്‍ പതിനായിരം രൂപയ്ക്ക് വിറ്റു. പൊലീസിന്റെ സൈബര്‍ സെല്‍ തങ്ങളെ പിന്തുടരാതിരിക്കാന്‍ ബാക്കി രണ്ട് ഫോണുകളും സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു. ദിവസങ്ങളോളം ആരുമറിയാതെ കാട്ടില്‍ തമ്പടിച്ചു ജീവിക്കാന്‍ ആവശ്യമായ ടാര്‍പായ, അരി, ബ്രെഡ്, കത്തി, പാത്രങ്ങള്‍ എന്നിവയും ഇവര്‍ മുന്‍കൂട്ടി കരുതിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പതിവുപോലെ സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് പതിനഞ്ചുകാരിയായ പത്താം ക്ലാസുകാരി വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ ക്ലാസ് തുടങ്ങിയിട്ടും കുട്ടി എത്താതിരുന്നതിനെ തുടര്‍ന്ന് അധ്യാപകര്‍ വീട്ടില്‍ വിവരമറിയിക്കുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലില്‍ സ്‌കൂളിനടുത്തുള്ള റബര്‍ തോട്ടത്തില്‍ നിന്നും കുട്ടിയുടെ സ്‌കൂള്‍ യൂണിഫോം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇതോടെയാണ് അതേ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായ പതിനേഴുകാരനെയും അവന്റെ കൂട്ടുകാരനായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെയും കാണാനില്ലെന്ന വിവരവും പുറത്തുവരുന്നത്. കുട്ടികള്‍ക്കൊപ്പം ഇവരുടെ രണ്ട് ഇരുചക്രവാഹനങ്ങളും അപ്രത്യക്ഷമായിരുന്നു.
 
Other News in this category

 
 




 
Close Window