|
റിഥം 25 ന്റെ വിജയത്തിന് ശേഷംയുകെയിലെ അങ്ങോളമിങ്ങോളമുള്ള കലാകാരന്മാരെ കോര്‍ത്തിണക്കിക്കൊണ്ട് ഈ വരുന്ന 30ന് ലിവര്‍പൂളില്‍ വീണ്ടും Rhythm '26 Seaosn 2 അണിഞ്ഞൊരുങ്ങുന്നു.റിഥം യുകെ ഷോസ് ടീം അംഗങ്ങളായ രഞ്ജിത്ത് ഗണേഷ്. ജിനിഷ് നൃസുകുമാരന്‍, ഷിബു പോള്‍, റോയ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കുന്ന ഈ കലാസന്ധ്യയില്‍ തിരി തെളിയിക്കാനായി എത്തുന്നത്, പ്രിയ ചലച്ചിത്ര താരം സനൂഷ സന്തോഷ് ആണ്.
ഒപ്പം യുകെയിലെ മുഖ്യ സംഘടനാ പ്രധിനിധികളും കലാസാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും അഥിതികളായെത്തും. ലിവര്‍പൂളിലെ ഈ കലാസംഗമ വേദിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാ ടകര്‍ അറിയിച്ചു . |