Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Fri 09th Oct 2026
 
 
സിനിമ
  Add your Comment comment
37 വര്‍ഷത്തിനു ശേഷം കിരീടം വീണ്ടും തിയേറ്ററുകളിലേക്ക്; 4കെ ദൃശ്യഭംഗിയില്‍ റീറിലീസ്
Text By: UK Malayalam Pathram
സിബി മലയില്‍- മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ മലയാളത്തിലെ ക്ലാസിക് ചിത്രം ദൃശ്യമികവോടെ കാണാനുള്ള അവസരമാണ് പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്. ചിത്രത്തിലെ സേതുമാധവനേയും അച്യുതന്‍ നായരേയും കീരിക്കാടന്‍ ജോസിനേയുമൊന്നും വര്‍ഷങ്ങള്‍ക്കിപ്പുറവും മലയാളികള്‍ മറന്നിട്ടുണ്ടാവില്ല.
1989ല്‍ തിയേറ്ററുകളിലെത്തിയ ചിത്രം ഡോള്‍ബി അറ്റ്മോസില്‍ 4കെ ദൃശ്യഭംഗിയില്‍ റീറിലീസിന് ഒരുങ്ങുന്നു എന്നതറിഞ്ഞതു മുതല്‍ സിനിമാപ്രേമികള്‍ വലിയ ആവേശത്തിലാണ്. ചിത്രത്തിന്റെ ആവേശഭരിതമായ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ട്രെയിലര്‍ പുറത്തിറങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. മലയാളത്തില്‍ ഇതുവരെ കണ്ടതില്‍ ഏറ്റവും മികച്ച റെസ്റ്റോറേഷന്‍ മികവോടെയാണ് ചിത്രമെത്തുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന.
സേതുമാധവനേയും ദേവിയേയും അവരുടെ പ്രണയമൊക്കെ ട്രെയിലറില്‍ കാണിക്കുന്നുണ്ട്. കൊച്ചിയില്‍ മോഹന്‍ലാലും പാര്‍വതിയുമടക്കമുള്ള ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങിലാണ് റീ-റിലീസിന്റെ ട്രെയിലര്‍ പുറത്തിറക്കിയത്. അടുത്തമാസമാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുക. മലയാളത്തില്‍ മുന്‍പ് വന്ന റീ റിലീസുകള്‍ക്കൊന്നും ഇല്ലാത്ത ഒറിജിനാലിറ്റിയോടും മിഴിവോടെയുമാണ് കിരീടത്തിന്റെ രണ്ടാം വരവ്. അതിന്റെ സൂചന ട്രെയിലറില്‍ നല്‍കുന്നുമുണ്ട്.
 
Other News in this category

 
 




 
Close Window