Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=130.6677 INR  1 EURO=110.6807 INR
ukmalayalampathram.com
Thu 16th Jul 2026
 
 
സിനിമ
  Add your Comment comment
മഹാനടന്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെ തന്നെ തേജോവധം ചെയ്തു; ഒറ്റപ്പെടുത്തി - കൂടുതല്‍ വെളിപ്പെടുത്തലുമായി അന്‍സിബ
Text By: UK Malayalam Pathram
കൂടുതല്‍ വെളിപ്പെടുത്തലുമായി നടി അന്‍സിബ ഹസന്‍. ജനപ്രതിനിധിയും സഹപ്രവര്‍ത്തകരും തന്നെ അധിക്ഷേപിച്ചുവെന്നും പിആര്‍ ഏജന്‍സികളെ കൊണ്ട് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും അന്‍സിബ ആരോപിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
വേട്ടയാടലുകള്‍ക്ക് അവസാനമില്ലെന്ന് അറിയാം, എങ്കിലും പൊരുതാന്‍ തന്നെയാണ് തീരുമാനം. പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ടെന്ന് അന്‍സിബ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മഹാനടന്‍ മുതല്‍ സഹപ്രവര്‍ത്തകര്‍ വരെ തന്നെ തേജോവധം ചെയ്തതായും മതപരിവര്‍ത്തനത്തിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്തിയതായും അന്‍സിബ ചൂണ്ടിക്കാട്ടി.
തനിക്കെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ നടിമാരായ ശ്വേത മേനോനും ലക്ഷ്മിപ്രിയയ്ക്കുമെതിരെ അന്‍സിബ പരാതി നല്‍കിയിരുന്നു. വ്യാജ വീഡിയോ പ്രചരിപ്പിച്ച് പൊതുസമൂഹത്തിനിടയില്‍ വ്യക്തിഹത്യ നടത്തുന്നുവെന്നായിരുന്നു അന്‍സിബയുടെ ആരോപണം. ഇതിന് പിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തലുമായി അന്‍സിബ രംഗത്തെത്തിയത്.
 
Other News in this category

 
 




 
Close Window