|
എട്ടാമത് യുക്മ കേരളപൂരം വള്ളംകളി ആഗസ്റ്റ് 15 ന് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ ആവേശത്തിരമാലകള്‍ തീര്‍ക്കുമ്പോള്‍ തടാകക്കരയിലെ വേദിയില്‍ കലയുടെ മഴവില്‍ മനോഹാരിത തീര്‍ക്കുവാന്‍ അണിയറയില്‍ ഒരുങ്ങുന്നത് മെഗാ തിരുവാതിരയും നിരവധി കേരളീയ കലാരൂപങ്ങളുമാണ്. കേരളത്തിന്റെ തനത് കലാരൂപങ്ങളായ തിരുവാതിര മുതല്‍ തെയ്യം വരെ വൈവിദ്ധ്യം നിറഞ്ഞ കലകളോടൊപ്പം സംഗീതവും ബോളിവുഡ് നൃത്തങ്ങളും കോര്‍ത്തിണക്കി ഉത്സവാന്തരീക്ഷം തീര്‍ക്കുവാനുള്ള തയ്യാറെടുപ്പുകള്‍ നടന്ന് വരികയാണ്.
യുക്മ കേരളപൂരം വള്ളംകളിയ്ക്ക് തുടക്കം കുറിച്ച 2017 മുതല്‍ വള്ളംകളിയുടെ ആവേശത്തോടൊപ്പം തന്നെ വള്ളംകളി പ്രേമികളെ ആനന്ദിപ്പിച്ച മനോഹരങ്ങളായ കലാപ്രകടനങ്ങളാണ് വേദികളില്‍ അരങ്ങേറിയിരുന്നത്. യുക്മ കേരളപൂരം വള്ളംകളിയ്ക്ക് വേദിയൊരുങ്ങുന്നത് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകക്കരയിലാണ്. ആയിരത്തിലേറെ കാണികളെ ഉള്‍ക്കൊള്ളുവാന്‍ കഴിയുന്ന മാന്‍വേഴ്സില്‍ വള്ളംകളിയും മെഗാ തിരുവാതിരയും മറ്റ് അനുബന്ധ കലാപരിപാടികളും ഏറ്റവും ഭംഗിയായി നടത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടന്ന് വരികയാണെന്ന് യുക്മ ദേശീയ സമിതിക്ക് വേണ്ടി പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ എന്നിവര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ നൂറ് കണക്കിന് മലയാളി വനിതകളെ അണിനിരത്തി വളരെ വിജയകരമായി അവതരിപ്പിച്ച മെഗാ തിരുവാതിര തന്നെയാണ് ഈ വര്‍ഷത്തെയും പ്രധാന ആകര്‍ഷണം. യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന കലാകാരന്‍മാരും കലാകാരികളും അണിനിരക്കുന്ന സംഗീത, നൃത്ത നൃത്യങ്ങള്‍ കേരളപൂരം വേദിയെ കൂടുതല്‍ ആകര്‍ഷണീയമാക്കും. സ്‌കൂള്‍ അവധിക്കാലവും ഓണാഘോഷവും ഒരുമിച്ചെത്തുന്ന ആഗസ്റ്റ് മാസത്തില്‍ യുകെ മലയാളി സമൂഹത്തിന് ഒരു ദിവസം മുഴുവന്‍ ആഹ്‌ളാദിച്ചുല്ലസിക്കുവാന്‍ കഴിയുന്ന വിധത്തിലാണ് കേരളപൂരം പരിപാടികള്‍ ക്രമീകരിക്കുന്നത്.
ആയിരത്തിലേറെ മലയാളികള്‍ കാണികളായെത്തുന്ന യുക്മ കേരളപൂരം വേദിയില്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കുവാനുള്ള അസുലഭാവസരമാണ് കലാകാരന്‍മാര്‍ക്ക് യുക്മ ഒരുക്കുന്നത്. ചെണ്ടമേളം, ക്ളാസ്സിക്കല്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, നാടന്‍ പാട്ട്, തെയ്യം, പുലികളി, മ്യൂസിക് ബാന്‍ഡ് തുടങ്ങി വൈവിദ്ധ്യമാര്‍ന്ന ഇനങ്ങളാണ് സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.
പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ യുക്മയുടെ കേരളപൂരം വള്ളംകളി 2026 വേദിയില്‍ തങ്ങളുടെ കലാപ്രകടനങ്ങള്‍ (ഗ്രൂപ്പ് ഇനങ്ങള്‍ക്ക് മുന്‍ഗണന) ഉള്‍പ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി താഴെ പേര് കൊടുത്തിരിക്കുന്നവരെ ബന്ധപ്പെടുക:-
സ്മിത തോട്ടം (വൈസ് പ്രസിഡന്റ്) - 07450 964670
റെയ്മോള്‍ നിധീരി (ജോയിന്റ് സെക്രട്ടറി) - 07789 149473
അമ്പിളി എസ് മാത്യൂസ് (പ്രസിഡന്റ്, യോര്‍ക്ക്ഷയര്‍ & ഹംമ്പര്‍ റീജിയന്‍)- 07901 063481
യുക്മ കേരളപൂരം വള്ളംകളി 2026 മായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:-
എബി സെബാസ്റ്റ്യന്‍ - 07702 862186,
ജയകുമാര്‍ നായര്‍ - 07403 223066
ഡിക്സ് ജോര്‍ജ് - 07403 312250 . |