Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.5347 INR  1 EURO=110.1807 INR
ukmalayalampathram.com
Mon 14th Sep 2026
 
 
ഫീച്ചര്‍ സ്‌പെഷ്യല്‍
  Add your Comment comment
പത്മഭൂഷണ്‍ നേടിയ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Text By: UK Malayalam Pathram

'ഇന്ന് പത്മ പുരസ്‌കാര ചടങ്ങിന് ശേഷം പ്രശസ്ത നടന്‍ മമ്മൂട്ടിയെയും കുടുംബത്തെയും കണ്ടു'- ചിത്രങ്ങള്‍ പങ്കുവച്ച്‌കൊണ്ട് പ്രധാനമന്ത്രി കുറിച്ചു. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മകള്‍ സുറുമി, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, മരുമകള്‍ അമാല്‍ സൂഫിയ എന്നിവര്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് പ്രധാനമന്ത്രി പങ്കുവച്ചത്. 1998ല്‍ രാജ്യം മമ്മൂട്ടിയെ പത്മശ്രീ നല്‍കി ആദരിച്ചിരുന്നു. 28 വര്‍ഷത്തിനുശേഷമാണ് പത്മഭൂഷന്റെ തിളക്കത്തിലേക്ക് എത്തുന്നത്. മികച്ച നടനുള്ള ഏഴു പുരസ്‌കാരമുള്‍പ്പെടെ 10 സംസ്ഥാന അവാര്‍ഡുകളാണ് അദ്ദേഹം നേടിയത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്നു തവണയും അദ്ദേഹത്തെ തേടിയെത്തി. റിപ്പബ്ലിക് ദിനത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച പത്മഭൂഷണ്‍ ബഹുമതി മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഏറ്റുവാങ്ങി. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ബഹുമതി സമ്മാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി രാഷ്ട്രപതിക്കരികിലേക്ക് നടന്നത്. ചടങ്ങിനായി കഴിഞ്ഞ ദിവസം മമ്മൂട്ടി കുടുംബസമേതം ഡല്‍ഹിയില്‍ എത്തിയിരുന്നു. മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങവെ സദസ്സിലിരുന്ന് കൈയടിക്കുന്ന മകന്‍ ദുല്‍ഖര്‍ സല്‍മാനെ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. ചടങ്ങിനുശേഷം മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും കുടുംബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കുടുംബസമേതമുള്ള ചിത്രങ്ങള്‍ പ്രധാനമന്ത്രി തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

 
Other News in this category

 
 




 
Close Window