Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=124.564 INR  1 EURO=107.5038 INR
ukmalayalampathram.com
Sun 28th Jun 2026
 
 
അസോസിയേഷന്‍
  Add your Comment comment
മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ നഴ്സുമാര്‍ക്കായി ആഘോഷ പരിപാടികളും സംഘടിപ്പിച്ചു
Text By: UK Malayalam Pathram
അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍ നഴ്സുമാര്‍ക്കായി ആദരവും വിപുലമായ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു. മെയ് 12-ന് വൈകുന്നേരം 6 മണി മുതല്‍ ഡേവിഹ്യൂമിലെ സെന്റ് ജോണ്‍ ഹെന്റി ന്യൂമാന്‍ പാരിഷ് സെന്ററില്‍ വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.


അസോസിയേഷന്റെ ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന മനോഹരമായ ഒരുസായാഹ്നപരിപാടിയായിരുന്നു ഇവിടെ നടത്തിയ ഇന്റര്‍നാഷണല്‍ നഴ്സസ് ദിനാഘോഷമെന്നുഅസോസിയേഷന്‍ പ്രസിഡന്റ് ഡോണി ജോണ്‍ കരോടന്‍ പറഞ്ഞു.

ചടങ്ങില്‍ പ്രസിഡന്റ് ഡോണി ജോണ്‍ അധ്യക്ഷത വഹിച്ചു. മാഞ്ചസ്റ്റര്‍ മെട്രോപൊളിറ്റന്‍ യൂണിവേഴ്സിറ്റിയിലെ ഹെല്‍ത്ത് ആന്‍ഡ് സോഷ്യല്‍ കെയര്‍ ഫാക്കല്‍റ്റിയായ ഡോ. മഞ്ജു സി. പള്ളം പരിപാടി ഉദ്ഘാടനം ചെയ്തു. ഇംഗ്ലണ്ടിലെ ആശുപത്രികളിലും നഴ്സിംഗ് ഹോമുകളിലും ഇന്ത്യന്‍ കുടിയേറ്റ നഴ്സുമാര്‍ വഹിക്കുന്ന നിര്‍ണ്ണായക പങ്കിനെക്കുറിച്ചും അവരുടെ തൊഴില്‍പരമായ പുരോഗതിയെക്കുറിച്ചും (Career Development) അവര്‍ മുഖ്യപ്രഭാഷണത്തില്‍ ഊന്നിപ്പറഞ്ഞു.

അഡ്വ. റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍ ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. നഴ്സുമാരായ ഷോണി തോമസ്, ഷൈജു ചാക്കോ, സിന്ധു സ്റ്റാന്‍ലി, സന്ധ്യ പോള്‍, ഡോളി സിബി, ടെസ്സ ജെറിന്‍, ആശ തോമസ്, ഡാല്‍ഫിയ സനീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അനീഷ് തോമസ്, ദീപക് ഡേവിഡ്, ജോര്‍ജ് തോമസ്, ഭാഗ്യലക്ഷ്മി ആദര്‍ശ്, മേബിള്‍ അജിന്‍ തുടങ്ങിയവര്‍ പരിപാടിയ്ക്ക് നേതൃത്വം നല്‍കി.


ചടങ്ങില്‍ പങ്കെടുത്ത എല്ലാ നഴ്സുമാരെയും പൂക്കളും ഉപഹാരങ്ങളും നല്‍കി അസോസിയേഷന്‍ ആദരിച്ചു.തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിച്ച വിവിധങ്ങളായ കലാപരിപാടികള്‍ ആഘോഷത്തിന് മാറ്റുകൂട്ടി. തിരക്കേറിയ പ്രവാസി ജീവിതത്തില്‍ മനസ്സുനിറയെ സന്തോഷവും ആദരവും നല്‍കിയ ട്രാഫോര്‍ഡ് മലയാളീ അസോസിയേഷന് പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ നഴ്സുമാരും അഭിനന്ദനങ്ങളറിയിച്ചുകൊണ്ടാണ് മടങ്ങിയത്. വിഭവസമൃദ്ധമായ സ്നേഹവിരുന്നോടെ രാത്രി പത്തരയോടെ പരിപാടികള്‍ സമാപിച്ചു. അസോസിയേഷന്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ടിന്‍സി ഷിജു ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.
 
Other News in this category

 
 




 
Close Window