Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.6344 INR  1 EURO=110.9016 INR
ukmalayalampathram.com
Wed 26th Aug 2026
 
 
ആരോഗ്യം
  Add your Comment comment
രോഗം പടരുന്നതിന്റെ ഉറവിടം തിരിച്ചറിയാന്‍ പറ്റാത്ത വിധം കേരളത്തില്‍ സമൂഹവ്യാപനം ഉണ്ടായെന്ന് ഐഎംഎ
Reporter
കേരളത്തില്‍ കോവിഡ് വൈറസിന്റെ സമൂഹ വ്യാപനം നടന്നിട്ടുണ്ടെന്ന് ഐ.എം.എ കൊച്ചി പ്രസിഡന്റ് രാജീവ് ജയദേവന്‍. ഇക്കാര്യം മറച്ചുവച്ചിട്ട് കാര്യമില്ലെന്നും ആളുകള്‍ കൂടുന്ന അവസ്ഥ ഒഴിവാക്കിയില്ലെങ്കില്‍ സ്ഥിതിഗതികള്‍ കൈവിട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. 24 ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആളുകള്‍ കൂടുന്ന അവസ്ഥ ഒഴിവാക്കാന്‍ ഐ.എം.എ സര്‍ക്കാരിനോട് ആവശ്യപ്പെടും. സമൂഹിക അകലം പാലിക്കുക എന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാക്കാതെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ പാന്‍ഡമിക്ക് ആയിരുന്നുവെങ്കിലും അത് അങ്ങനെയല്ലെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. മഹാമാരിയാണെന്ന് ലോകാരോഗ്യ സംഘടന ആദ്യം മുതലേ പറഞ്ഞിരുന്നുവെങ്കില്‍ രാജ്യങ്ങള്‍ അതിന് തക്ക ക്രമീകരണങ്ങളെടുത്തേനെ.

അതേസമയം കേരളത്തില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്ന് ആരോഗ്യവകുപ്പും സര്‍ക്കാരും വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഓരോ ദിവസവും വര്‍ധനവുണ്ടാകുന്നത് ആശങ്കയോടെയാണ് സര്‍ക്കാര്‍ കാണുന്നത്.

കേരളത്തില്‍ സമൂഹ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒരു ഘട്ടത്തില്‍ വിദഗ്ധരും വിലയിരുത്തിരുന്നു. എന്നാല്‍ ഇത്തരത്തില്‍ സമൂഹവ്യാപനത്തിലേക്ക് കാര്യങ്ങള്‍ പോകാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

സമൂഹവ്യാപനം കണ്ടെത്താനുള്ള റാപ്പിഡ് ആന്റിബോഡി പരിശോധനയ്ക്കുള്ള കിറ്റുകള്‍ സംസ്ഥാനത്ത് എത്തിയിട്ടുണ്ട്.
അതിനിടെ, തൃശൂര്‍ ജില്ലയില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുന്നതായി റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാരും നഴ്‌സും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ രോഗികളാകുന്ന ഒരു സ്ഥിതിയാണ് ജില്ലയിലുള്ളത്. 151 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഉറവിടം അറിയത്ത കേസുകളും ഇതില്‍പെടുന്നു.

കേസുകള്‍ ആകെ റിപ്പോര്‍ട്ട് ചെയ്തതില്‍ 50 പേര്‍ രോഗത്തില്‍ നിന്ന് മുക്തി നേടിയിട്ടുണ്ട്. ജില്ലയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഡി.എന്‍ പ്രതാപന്‍ എം.പി ആവശ്യപ്പെട്ടു. കുരിയച്ചിറ സെന്‍ട്രല്‍ വെയര്‍ഹൗസിലെ നാല് ചുമട്ട് തൊഴിലാളികള്‍ക്ക് രോഗം കണ്ടെത്തിയതോടെ കനത്ത ജാത്രഗയിലാണ് ഈ പ്രദേശം.
 
Other News in this category

 
 




 
Close Window