|
ബില്‍ ഗേറ്റ്‌സ് തന്റെ ചില വമ്പന്‍ പാര്‍ട്ടികളില്‍ തുണിയുരിഞ്ഞു നൃത്തം ചെയ്യുന്ന സ്ട്രിപ്പര്‍മാരെ കൊണ്ടുവരാറു ണ്ടായിരുന്നുവെന്ന് തൊണ്ണൂറുകളില്‍ മൈക്രോസോഫ്റ്റ് സ്ഥാപകനെക്കുറിച്ച് പുസ്തകങ്ങള്‍ എഴുതിയ ജെയിംസ് വാലസിന്റെ വെളിപ്പെടുത്തല്‍. മെലിന്‍ഡയുമായി വേര്‍പിരിഞ്ഞ സാഹചര്യത്തില്‍ വീണ്ടും ഇത്തരം പാര്‍ട്ടികളിലേക്ക് ഗേറ്റ്‌സ് കടക്കുമെന്ന് വിശ്വസിക്കുന്നതായും വാലസ് പറഞ്ഞു. ഡെയിലി മെയില്‍ വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് വാലസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ചെറുപ്പത്തില്‍ ബില്‍ സാധുവായ ഒരു 'കൊയര്‍ ബോയി' ആണെന്ന് കരുതിവര്‍ക്ക് തെറ്റി. മൈക്രോസോഫ്റ്റിന്റെ ആദ്യകാല സംഘത്തിലെ പല ചെറുപ്പക്കാരും അവരുടെ ചില പാര്‍ട്ടികളെ ബില്ലിനു വേണ്ടി നഗ്‌നത പാര്‍ട്ടികളാക്കി മാറ്റിയിരുന്നെന്നും സീയാറ്റിലില്‍ നിന്നുമുള്ള സ്‌ട്രൈപ്പെര്‍മാരെക്കൂടി പാര്‍ട്ടികളില്‍ ഉള്‍പ്പെടുത്തിയിരുന്നുവെന്നുമാണ് വാലസിന്റെ വെളിപ്പെടുത്തല്‍.
ഒരു കമ്പ്യൂട്ടര്‍ ബുദ്ധിജീവി എന്നതില്‍ നിന്നും വ്യത്യസ്തമായി മറ്റൊരു ജീവിതം അക്കാലത്ത് ബില്ലിന് ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്‍ ഗേറ്റ്‌സിനെക്കുറിച്ചുള്ള രണ്ടാമത്തെ പുസ്തകമായ Overdrive: 'Bill Gates and the Race to Control Cyberspace' ല്‍ ശതകോടീശ്വരന്റെ വാഷിംഗ്ടണിലെ ലോറേല്‍ഹര്‍സ്റ്റ് എന്ന വീട്ടില്‍ നടക്കാറുണ്ടായിരുന്ന ഈ നഗ്‌നത പാര്‍ട്ടികളെക്കുറിച്ച് വിവരിക്കുന്നുണ്ട്.
സാങ്കേതികവിദ്യയുടെ ഒഴുക്ക് നിലയ്ക്കാതിരിക്കാനും മൈക്രോസോഫ്റ്റിന്റെ വളര്‍ന്നു വരുന്ന ഐടി സാമ്രാജ്യത്തില്‍ നിന്നുള്ള പുതിയ ബിസിനസ് വാര്‍ത്തകള്‍ ഇടതടവില്ലാതെ ലഭിക്കുന്നതിനും വേണ്ടി ഇത്തരം നിശാപാര്‍ട്ടികള്‍ പലതും വര്‍ത്തയാക്കാന്‍ ദേശീയ മാധ്യമങ്ങള്‍ തയ്യാറായിരുന്നില്ല.
'ബില്‍ ഗേറ്റ്‌സ് സിയാറ്റിലിലെ ഒരു നിശാക്ലബ് സന്ദര്‍ശിക്കാറുണ്ടായിരുന്നു. മാത്രമല്ല തന്റെ വീട്ടിലെ സ്വിമ്മിങ് പൂളില്‍ സുഹൃത്തുക്കള്‍ക്കൊപ്പം നഗ്‌നരായി നീന്തുന്നതിന് ഡാന്‍സേഴ്‌സിനെ വാടകയ്ക്ക് എടുത്തിരുന്നുവെന്നും' - മുന്‍ പോസ്റ്റ് ഇന്റലിജന്‍സര്‍ റിപ്പോര്‍ട്ടര്‍ കൂടിയായ വാലസ് പറയുന്നു.
ബില്ലുമായി അകന്നു കഴിയുന്ന ഭാര്യ മെലിന്‍ഡയുമായുള്ള ബന്ധത്തെ ഇത്തരം വിഷയങ്ങളും ബാധിച്ചിരിക്കാം എന്നതാണ് വാലസിന്റെ പക്ഷം. 1988ല്‍ ഫ്രഞ്ച് (മെലിന്‍ഡയുടെ ആയ) എന്ന സ്ത്രീയുമായി ബന്ധമുണ്ടായിരുന്ന കാലത്തും നഗരത്തിന് പുറത്തെ ബിസിനസ് ആവശ്യങ്ങള്‍ക്കിടയില്‍ ഗേറ്റ്‌സ് തന്റെ ഇത്തരം വിനോദങ്ങള്‍ ആവര്‍ത്തിച്ചിരുന്നതായും വാലസ് പറയുന്നു. |