Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.1156 INR  1 EURO=111.6695 INR
ukmalayalampathram.com
Thu 04th Jun 2026
 
 
ബിസിനസ്‌
  Add your Comment comment
ആഘോഷമായി വിമാനത്തില്‍ കല്യാണം നടത്തി: അന്നു വിമാനം പറപ്പിച്ച പൈലറ്റിന്റെ ജോലി തെറിച്ചു
Reporter

തമിഴ്‌നാട് സ്വദേശികളായ വധൂവരന്മാര്‍ ചാര്‍ട്ടേഡ് വിമാനത്തില്‍ ആകാശത്ത് വച്ച് നടത്തിയ വിവാഹം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നെങ്കിലും വിവാഹം കോവിഡ്-സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചാണോ നടത്തിയതെന്ന കാര്യത്തില്‍ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിലെ ക്രൂവിനെ അന്വേഷണത്തിന്റെ ഭാഗമായി ജോലിയില്‍ നിന്ന് ഒഴിവാക്കിയതായും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ആവര്‍ത്തിച്ച് അഭ്യര്‍ത്ഥിച്ചിട്ടും യാത്രക്കാര്‍ കോവിഡ് നിയമങ്ങള്‍ പാലിച്ചില്ലെന്ന് സ്പൈസ് ജെറ്റ് വ്യക്തമാക്കി. അന്വേഷണം ആരംഭിച്ചതോടെവധൂവരന്മാര്‍ക്കും കുടുംബാംഗങ്ങള്‍ക്കും നടപടികള്‍ നേരിടേണ്ടി വന്നേക്കാം. കഴിഞ്ഞ ശനിയാഴ്ച തമിഴ്‌നാട് സര്‍ക്കാര്‍ മെയ് 31 വരെ ഒരാഴ്ച കൂടി ലോക്ക്ഡൗണ്‍ നീട്ടുന്നതായി പ്രഖ്യാപിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്നാണ്തമിഴ്നാട്ടിലെ മധുര സ്വദേശികളായ യുവ ദമ്പതികള്‍ ബെംഗളൂരുവിലേക്ക് ഫ്‌ലൈറ്റ് ബുക്ക് ചെയ്ത് വിവാഹം നടത്താന്‍ തീരുമാനിച്ചത്. വധൂവരന്മാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും അതിഥികളും ഉള്‍പ്പെടെ ബോയിംഗ് 737 വിമാനത്തില്‍ 130 ആളുകള്‍ വിവാഹത്തില്‍ പങ്കെടുത്തു. ഓണ്‍ലൈനില്‍ വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളും വൈറലാവുകയും ചെയ്തു. ഒരു വീഡിയോയില്‍, വരന്‍ വധുവിന് താലി ചാര്‍ത്തുന്നത് കാണാം, വധൂവരന്മാര്‍ക്ക് ചുറ്റും കൂട്ടമായാണ് അതിഥികള്‍ നില്‍ക്കുന്നത്. പരമ്പരാഗത ദക്ഷിണേന്ത്യന്‍ വിവാഹ വസ്ത്രങ്ങളാണ് ഇരുവരും ധരിച്ചിരുന്നത്. വിമാനത്തിനുള്ളില്‍ ആളുകള്‍ ഇരിക്കുന്നതും ചടങ്ങുകള്‍ ആസ്വദിക്കുന്നതുമായ നിരവധി ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. അതിഥികളില്‍ ഭൂരിഭാഗവും മാസ്‌ക് ധരിച്ചിട്ടില്ല. മാത്രമല്ല ആരും തന്നെ വിമാനത്തില്‍ സാമൂഹിക അകലവും പാലിച്ചിരുന്നില്ല. Also Read കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് ഭയന്ന് പുഴയില്‍ ചാടി ഗ്രാമീണര്‍; വാക്‌സിന്‍ വിഷമാണെന്ന് തെറ്റിദ്ധരിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട് സംഭവത്തില്‍ ഡിജിസിഎ (ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍) അന്വേഷണം ആരംഭിച്ചു. എയര്‍ലൈനില്‍ നിന്നും എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്നും ഒരു സമ്പൂര്‍ണ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ക്രൂവിനെ അന്വേഷണത്തിന്റെ ഭാഗമായി ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നുള്ള പെരുമാറ്റ ചട്ടം ലംഘിച്ചവര്‍ക്കെതിരെ പരാതി നല്‍കാന്‍ സ്പൈസ് ജെറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ വ്യക്തമാക്കി.

 
Other News in this category

 
 




 
Close Window