Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.0081 INR  1 EURO=109.7454 INR
ukmalayalampathram.com
Tue 21st Apr 2026
 
 
UK Special
  Add your Comment comment
മോദി രാഷ്ട്രീയത്തെ ഇല്ലാതാക്കുക, ഖാലിസ്ഥാന്‍ അനുകൂലവാദികളുടെ പ്രതിഷേധം
reporter

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖലിസ്ഥാന്‍ അനുകൂല പ്രതിഷേധക്കാര്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനിനു പുറത്ത് തടിച്ചുകൂടി. പ്രകടനത്തില്‍ ഒരു കൂട്ടം പ്രതിഷേധക്കാര്‍ 'മോദി രാഷ്ട്രീയത്തെ ഇല്ലാതാക്കുക' എന്ന മുദ്രാവാക്യവും മുഴക്കിയിരുന്നു. ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി സിഖ് മതത്തിലുള്ളവര്‍ക്ക് സ്വതന്ത്രമായൊരു രാജ്യമാണ് ഖലിസ്ഥാന്‍ വാദികള്‍ ആവശ്യപ്പെടുന്നത്. പ്രതിഷേധക്കാരുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഖലിസ്ഥാന്‍ അനുകൂല പ്രതിഷേധക്കാര്‍ ഖലിസ്ഥാനി പതാകകള്‍ വീശുന്നതും ഒത്തു കൂടി മുദ്രാവാക്യം വിളിക്കുന്നതും വീഡിയോയില്‍ കാണാം. പ്രതിഷേധം നടക്കുന്ന പ്രദേശത്ത് ഹൈക്കമ്മീഷന്‍ സുരക്ഷ വര്‍ധിപ്പിച്ചു. അതേ സമയം ഹൈക്കമ്മീഷന്‍ ഇതു വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കാനഡയിലെ ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിന് സമീപം ഖാലിസ്ഥാനി തീവ്രവാദികളുടെ പ്രതിഷേധത്തിനിടെ ഭക്തര്‍ ആക്രമിക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നവംബര്‍ 4 ന് ഒരു പ്രസ്താവന ഇറക്കി ഒരു മാസത്തിന് ശേഷമാണ് ഇത്. നേരത്തെ ഇന്ത്യയിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് അധിക സ്‌ക്രീനിംഗ് ഏര്‍പ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷം തീരുമാനം പിന്‍വലിച്ച് കാനഡ. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തിലാണ് കാനഡയുടെ നടപടികള്‍. അതേസമയം, താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ അധിക സുരക്ഷാ സ്‌ക്രീനിംഗ് നടപടികള്‍ യാത്രക്കാര്‍ക്ക് കാലതാമസമുണ്ടാന്നുവെന്ന് കാനഡയിലെ ഗതാഗത മന്ത്രി അനിത ആനന്ദ് തിങ്കളാഴ്ച പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇത് പിന്‍വലിച്ചതായി അറിയിപ്പെത്തിയത്.

 
Other News in this category

 
 




 
Close Window