Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=129.3326 INR  1 EURO=110.7542 INR
ukmalayalampathram.com
Wed 16th Sep 2026
 
 
ഇന്ത്യ/ കേരളം
  Add your Comment comment
ജനുവരി 26ന് യൂറോപ്പിലെ പ്രമുഖ നേതാക്കളെല്ലാം ഇന്ത്യയിലെത്തും: റിപ്പബ്ലിക് ദിനം ലോകമെങ്ങും തിളങ്ങും
Text By: UK Malayalam Pathram
ജനുവരി 26ന് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ മുഖ്യാതിഥികളാകും. മാര്‍ച്ച് പാസ്റ്റിന്റെ ഭാഗമായി രണ്ട് ജിപ്സി വാഹനങ്ങളില്‍ നാല് യൂറോപ്യന്‍ യൂണിയന്‍ പതാക വാഹകര്‍ പങ്കെടുക്കും. യൂറോപ്യന്‍ യൂണിയന്‍ നേതാക്കളായ അന്റോണിയോ കോസ്റ്റ, ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ എന്നിവരാണ് റിപ്പബ്ലിക് ദിന പരേഡിലെ മുഖ്യാതിഥികള്‍.
അതേസമയം, പരേഡില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഒരു സംഘം മാര്‍ച്ച് പാസ്റ്റില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത് ഖലിസ്ഥാന്‍ സംഘടനകളെയും പാക് ചാര സംഘടനയായ ഐ.എസ്.ഐയെയും പ്രകോപിപ്പിച്ചതായി ഇംഗ്ലീഷ് മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നു.

'ഇന്ത്യയുടെ പരമാധികാരത്തിലും ആഗോളതലത്തിലുള്ള മുന്നേറ്റത്തിലുമുള്ള ശക്തമായ വിശ്വാസം കോസ്റ്റയുടെയും ലെയ്ന്റെയും സാന്നിധ്യം സൂചിപ്പിക്കുന്നു. ചില ഖലിസ്ഥാന്‍ സംഘടനകകള്‍ തീവ്രവാദ സംഘടനകളുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നത് സംബന്ധിച്ച വിശദീകരണം ഇന്ത്യ സന്ദര്‍ശിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ നയതന്ത്രജ്ഞര്‍ക്ക് ലഭിച്ചു. ഇത് ഒരു പതിവ് പ്രോട്ടോക്കോള്‍ കൈമാറ്റമല്ല ഈ സമയം നിര്‍ണായകമാണ്,' മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
 
Other News in this category

 
 




 
Close Window