Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=120.3659 INR  1 EURO=105.1967 INR
ukmalayalampathram.com
Thu 04th Dec 2025
 
 
ആരോഗ്യം
  Add your Comment comment
ഹെയര്‍ ഡൈ സ്ഥിരമായി ഉപയോഗിക്കുന്നത് കാന്‍സറിന് കാരണമാകുമെന്ന് വാര്‍ത്ത പ്രചരിക്കുന്നു
Text By: Reporter, ukmalayalampathram
ഹെയര്‍ ഡൈകള്‍, തലയില്‍ ഉപയോഗിക്കുന്ന സ്ട്രൈയിറ്റ്നര്‍ ക്രീമുകള്‍ എന്നിവ കാന്‍സറിന് കാരണമാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ആധികാരികമല്ലാത്ത റിപ്പോര്‍ട്ടുകള്‍ക്ക് ഉറവിടം കാണിക്കുന്നത് ചില സര്‍വേകളാണ്. ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങളില്‍ ഇത് വാലും തുമ്പുമില്ലാത്ത വാര്‍ത്തകളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അവയില്‍ പറയുന്ന വിവരങ്ങള്‍ ഇങ്ങനെ - ഹെയര്‍ ചായങ്ങള്‍ അലര്‍ജി പ്രതിപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. അതിനോട് ശരീരം പ്രതികരിക്കുമ്പോള്‍ കാന്‍സറിലേക്ക് വഴി തെളിക്കുന്നു ഫോര്‍മാല്‍ഡിഹൈഡ്, ചില കെരാറ്റിന്‍ ഹെയര്‍ സ്ട്രൈനനറുകളില്‍ ഉയര്‍ന്ന സാന്ദ്രതയില്‍ ചേര്‍ത്തിട്ടുണ്ട് ഇതൊരു കാര്‍സിനോജെന്‍ ആണ്. ഇവയ്ക്ക് പുറമേ മറ്റ് പല ഘടകങ്ങളും പരിസ്ഥിതി, ജീവിതശൈലി, കുടുംബ ചരിത്രം എന്നിവയുള്‍പ്പെടെ സ്തനാര്‍ബുദ സാധ്യതയ്ക്ക് ആക്കം കൂട്ടുന്നു.
പഠനത്തിന്റെ ഭാഗമായി 46,709 സ്ത്രീകളില്‍ നിന്നുള്ള വിവരങ്ങള്‍ പരിശോധിച്ചു. സ്ഥിരമായ ഹെയര്‍ ഡൈ ഉപയോഗിക്കുന്നത് മറ്റുള്ളവരെക്കാള്‍ 9 ശതമാനം കാന്‍സര്‍ സാധ്യത ഇവരില്‍ വര്‍ധിപ്പിക്കുന്നു. ഹെയര്‍ ഉല്‍പ്പന്നങ്ങളില്‍ എന്‍ഡോക്രൈന്‍-ഡെലിവര്‍ സംയുക്തങ്ങള്‍ (EDC)ശരീരത്തിന്റെ ഹോര്‍മോണ്‍ സംവിധാനത്തില്‍ ഇടപെടുന്നതിനും അതുവഴി കാന്‍സറിനും കാരണമാകുന്നു.
 
Other News in this category

 
 




 
Close Window