ലണ്ടന്‍: യുകെയില്‍ ഇന്ത്യന്‍ വംശജയായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ യുകെയിലെ നാല് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് സാധ്യത. നോര്‍ത്താംപടണ്‍ക്?ഷര്‍ പൊലീസ് സ്റ്റേഷനിലെ നാല് പൊലീസുകാര്‍ക്ക് സംഭവുമായി ബന്ധപ്പെട്ട് അച്ചടക്ക ലംഘനവുമായി ബന്ധപ്പെട്ട് നോട്ടീസ് ഇന്‍ഡിപെന്‍ഡന്റ് ഓഫിസ് ഫോര്‍ പൊലീസ് കണ്ടക്റ്റ് (ഐഒപിസി) നല്‍കി. 2024 ഓഗസ്റ്റില്‍ ഗാര്‍ഹിക പീഡനം റിപ്പോര്‍ട്ട് ചെയ്തിട്ടും ഹര്‍ഷിത ബ്രെല്ല(24)യുമായി ഫലപ്രദമായ ആശയവിനിമയം നടത്തുന്നതില്‍ പൊലീസ് പരാജയപ്പെട്ടു. ഈ പരാതിയില്‍ നടപടി സ്വീകരിച്ചിരുന്നെങ്കില്‍ കൊലപാതകം തടയുമായിരുന്നുവെന്ന് ഹര്‍ഷിതയുടെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.
സെപ്റ്റംബര്‍ 3ന് കേസില്‍ പ്രതിയായ പങ്കജ് ലാംബയെ അറസ്റ്റ്‌ചെയ്ത ശേഷം പിന്നീട് സോപാധിക ജാമ്യത്തില്‍ നോര്‍ത്താംപടണ്‍ക്?ഷര്‍ പൊലീസ് വിട്ടയച്ചതായി ഐഒപിസി കണ്ടെത്തി. തുടര്‍ന്നാണ് ഹര്‍ഷിതയുടെ മൃതദേഹം കാറിന്റെ ഡിക്കിയില്‍ കണ്ടെത്തിയത്. കേസില്‍ ഗാര്‍ഹിക പീഡനം നടന്നതായി കണ്ടെത്തിയതിനാല്‍ ഡല്‍ഹി പൊലീസ് ഹര്‍ഷിതയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കളെ അറസ്റ്റ് ചെയ്തു. ഭര്‍ത്താവ് പങ്കജ് ലാംബയുടെ (23) പിതാവ് ദര്‍ശന്‍ സിങും അമ്മ സുനിലുമാണ് അറസ്റ്റിലായത്. കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള പങ്കജ് ലാംബയുടെ സഹോദരി ഉമ ഒളിവിലാണ്. ഗാര്‍ഹിക പീഡനം, സ്ത്രീധനം വാങ്ങല്‍ എന്നീ കുറ്റങ്ങളാണ് മാതാപിതാക്കളുടെ പേരിലുള്ളത്. കേസിലെ മുഖ്യ പ്രതിയെന്ന് പൊലീസ് സംശയിക്കുന്ന ഹര്‍ഷിതയുടെ ഭര്‍ത്താവ് ഇപ്പോഴും ഒളിവിലാണ്. ഇയാള്‍ക്കായി ഡല്‍ഹി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.
യുകെയിലെ നോര്‍ത്താംപ്ടണ്‍ക്ഷറില്‍ താമസിച്ചിരുന്ന ഹര്‍ഷിത ബ്രെല്ല കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവ് പങ്കജ് ലാംബയ്ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി നോര്‍ത്താംപടണ്‍ക്?ഷറര്‍ പൊലീസ് അറിയിച്ചു. ഇയാള്‍ രാജ്യം വിട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല. നവംബര്‍ 14നാണ് ഇല്‍ഫോഡില്‍ പങ്കജ് ലാംബയുടെ കാറിന്റെ ഡിക്കിയില്‍നിന്ന് ഹര്‍ഷിതയുടെ മൃതദേഹം കണ്ടെത്തുന്നത്. ഇതിനു നാല് ദിവസം മുന്‍പ്, ഹര്‍ഷിതയെ പങ്കജ് ലാംബ കൊലപ്പെടുത്തിയിരിക്കാമെന്ന് നോര്‍ത്താംപടണ്‍ക്?ഷര്‍ പൊലീസ് ചീഫ് ഇന്‍സ്‌പെക്ടര്‍ പോള്‍ കാഷ് പറഞ്ഞു. കൊലപാതകത്തിനു ശേഷം നോര്‍ത്താംപടണ്‍ക്?ഷറില്‍ നിന്ന് ഇയാള്‍ കാറില്‍ മൃതദേഹം ഈസ്റ്റ് ലണ്ടനിലെ ഇല്‍ഫോഡില്‍ എത്തിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ഹര്‍ഷിത ബ്രെല്ലയ്ക്ക് ഭീഷണി ഉണ്ടെന്നു ചൂണ്ടിക്കാട്ടി പൊലീസിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് കോര്‍ബിയിലെ സ്‌കെഗ്‌നെസ്സ് വോക്കിലെ ഇവരുടെ വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചു. എന്നാല്‍ വീട്ടില്‍ ഇവരെ കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഇല്‍ഫോഡില്‍ കാറില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
അന്വേഷണത്തിനിടെ ഹര്‍ഷിത ഗാര്‍ഹിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും വഴക്കിട്ടിരുന്നതായും അയല്‍വാസികള്‍ പറഞ്ഞു. പങ്കജിന്റെ പീഡനത്തെ തുടര്‍ന്ന് ഹര്‍ഷിത മുന്‍പ് വീട്ടില്‍ നിന്ന് ഓടിപ്പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തുക ആയിരുന്നുവെന്ന് ഹര്‍ഷിതയുടെ കുടുംബം പറയുന്നു. പങ്കജിന്റെ ക്രൂരമായ പെരുമാറ്റത്തെ കുറിച്ച് ഓഗസ്റ്റില്‍ ഹര്‍ഷിത പിതാവിനോടും യുകെയിലെ പൊലീസ് ഉദ്യോഗസ്ഥരോടും പരാതി പറഞ്ഞിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.