Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8494 INR  1 EURO=110.0837 INR
ukmalayalampathram.com
Wed 12th Aug 2026
 
 
UK Special
  Add your Comment comment
ലണ്ടനിലെ പൊതുഗതാഗത സംവിധാനത്തെ വിമര്‍ശിച്ച് ഇന്ത്യന്‍ യുവതി
reporter

ലണ്ടനിലെ വൃത്തിഹീനമായ പൊതുഗതാഗത സംവിധാനത്തെ തുറന്നുപറഞ്ഞ് ഇന്ത്യന്‍ യുവതി സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വീഡിയോ ചര്‍ച്ചയാകുന്നു. ഡല്‍ഹി മെട്രോയുമായി താരതമ്യം ചെയ്തുകൊണ്ടാണ് വ്ളോഗറായ മെഹര്‍മ ലണ്ടന്‍ മെട്രോയുടെ അവസ്ഥയെ വിമര്‍ശിച്ചത്.

ഡല്‍ഹി മെട്രോ വളരെയധികം വൃത്തിയുള്ളതും സുരക്ഷിതവുമാണെന്ന് വീഡിയോയില്‍ മെഹര്‍മ പറയുന്നു. ലണ്ടനിലെ പൊതുയിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയ വീഡിയോയില്‍ മെട്രോയില്‍ ദുര്‍ഗന്ധം കാരണം യാത്രക്കാര്‍ മുഖം പൊത്തിപിടിക്കുന്നതും, ട്രാക്കില്‍ യുവാവ് മൂത്രമൊഴിക്കുന്നതും, സ്റ്റേഷനുകളില്‍ മാലിന്യങ്ങള്‍ നിറഞ്ഞുകിടക്കുന്നതും കാണാം.

'ഇത് ലണ്ടന്‍ ആണേ..' എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. ലണ്ടനെ മഹത്വവല്‍ക്കരിക്കുന്നവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നും, നഗരത്തെക്കുറിച്ചുള്ള ധാരണ തെറ്റാണെന്നും യുവതി വ്യക്തമാക്കുന്നു.

വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് ഉയരുന്നത്. ചിലര്‍ ഇത് ലാഹോറിലെ ഭാട്ടി ഗേറ്റിന് സമീപമാണോ ചിത്രീകരിച്ചതെന്ന് ചോദിച്ചപ്പോള്‍, ലണ്ടനിലെ പല സ്റ്റേഷനുകളിലും പൊതുസ്ഥലങ്ങളിലും ഇത്തരം അവസ്ഥകള്‍ സാധാരണമാണെന്ന് യുവതി മറുപടി നല്‍കി.

ലണ്ടനെക്കുറിച്ച് പുകഴ്ത്തി പറയുന്ന ബന്ധുക്കളെ കളിയാക്കിക്കൊണ്ടാണ് യുവതി വീഡിയോ പകര്‍ത്തിയതെന്നും, വീഡിയോ വലിയ ചര്‍ച്ചയാകുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു

 
Other News in this category

 
 




 
Close Window