Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
UK Special
  Add your Comment comment
മുന്‍ ഭാര്യയുടെ സംസ്‌കാരം നീട്ടിവെച്ചതായി ക്രെയ്ഗ് മെല്ലര്‍; മക്കളുടെ പരീക്ഷയും പിറന്നാളും കാരണം തീരുമാനം
reporter

വെസ്റ്റ് യോര്‍ക്ക്ഷയര്‍: മുന്‍ ഭാര്യയും പൊലീസ് ഉദ്യോഗസ്ഥയുമായ കോളിന്‍ മെല്ലറിന്റെ സംസ്‌കാരം മക്കളുടെ പരീക്ഷയും പിറന്നാളും കാരണം നീട്ടിവെച്ചതായി ക്രെയ്ഗ് മെല്ലര്‍ അറിയിച്ചു. ജനുവരി 15-ന് കോളിന്റെ നായയെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് ക്രെയ്ഗ്, കോളിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

12 വര്‍ഷം വിവാഹബന്ധത്തിലായിരുന്ന ഇരുവരും 2025-ല്‍ വേര്‍പിരിഞ്ഞെങ്കിലും, കുട്ടികളായ നോഹയും ചാര്‍ലിയെയും സംരക്ഷിക്കുന്നതില്‍ തുല്യ ഉത്തരവാദിത്തം വഹിച്ചു. വേര്‍പിരിഞ്ഞിട്ടും അടുത്ത സുഹൃത്തുക്കളായി തുടര്‍ന്നിരുന്നുവെന്ന് ക്രെയ്ഗ് വെളിപ്പെടുത്തി.

പോലീസ് സര്‍ജന്റാകാനുള്ള പരിശ്രമത്തിലായിരുന്ന കോളിന്‍, ഭാവിയില്‍ ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടറാകാനുള്ള ആഗ്രഹവും സൂക്ഷിച്ചിരുന്നു. ''വീട്ടിലേക്ക് കയറിച്ചെന്നപ്പോള്‍ കോളിനെ മരിച്ച നിലയില്‍ കണ്ടത് വലിയ ആഘാതമായിരുന്നു. തലേന്ന് രാത്രി സംസാരിച്ചപ്പോള്‍ എല്ലാം സാധാരണമായിരുന്നു. കഴിഞ്ഞ ക്രിസ്മസ് ഒന്നിച്ചാണ് ആഘോഷിച്ചത്,'' എന്ന് ക്രെയ്ഗ് പറഞ്ഞു.

നോഹ GCSE പരീക്ഷയ്ക്ക് ഒരുങ്ങുകയാണ്. ചാര്‍ലിയുടെ പിറന്നാളും അടുത്തുവരികയാണ്. അതിനാല്‍ സംസ്‌കാരം വൈകുമെന്ന് ക്രെയ്ഗ് വ്യക്തമാക്കി. പെയിന്റ് സ്‌പ്രേയറായ ക്രെയ്ഗിന്റെ സംരക്ഷണത്തിലാണ് കുട്ടികള്‍ ഇപ്പോള്‍ ഉള്ളത്

 
Other News in this category

 
 




 
Close Window