Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=127.3723 INR  1 EURO=110.3266 INR
ukmalayalampathram.com
Mon 27th Apr 2026
 
 
UK Special
  Add your Comment comment
മുന്‍ മൈക്രോസോഫ്റ്റ് എക്‌സിക്യൂട്ടീവ് ജെന്നിഫര്‍ സൈമണ്ട്‌സ് കൊലപാതകത്തില്‍ മരണം സ്ഥിരീകരിച്ചു
reporter

ഇംഗ്ലണ്ടിലെ ഹെന്‍ലി ഗ്രാമത്തിലെ തേംസ് നദിയില്‍ കണ്ടെത്തിയ മുന്‍ മൈക്രോസോഫ്റ്റ് സീനിയര്‍ കസ്റ്റമര്‍ സക്‌സസ് അക്കൗണ്ട് മാനേജര്‍ ജെന്നിഫര്‍ സൈമണ്ട്‌സിന്റെ (44) മരണം കൊലപാതകമാണെന്ന് തേംസ് വാലി പോലീസ് സ്ഥിരീകരിച്ചു. മാര്‍ച്ച് 6-ന് വെള്ളിയാഴ്ചയാണ് സൈമണ്ട്‌സിന്റെ മൃതദേഹം ഫിലിസ് കോര്‍ട്ട് ക്ലബ്ബിന്റെ ഗ്രൗണ്ടില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുങ്ങിമരണമാണ് കാരണമെന്ന് തെളിഞ്ഞു.

44 കാരനായ നെലിയോ ഗൗവിയക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി പോലീസ് അറിയിച്ചു. ഫിലിസ് കോര്‍ട്ട് ക്ലബ്ബില്‍ അടുക്കള പോര്‍ട്ടറായി ജോലി ചെയ്തിരുന്ന ഇയാള്‍ ജെന്നിഫറിനെ പിന്തുടര്‍ന്ന് വെള്ളത്തില്‍ മുക്കിക്കൊന്നുവെന്നാണ് പോലീസ് ആരോപണം. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജെന്നിഫര്‍ സൈമണ്ട്‌സ് ഒരു പുരുഷ സുഹൃത്തിനൊപ്പം റെസ്റ്റോറന്റ് സന്ദര്‍ശിക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. റെസ്റ്റോറന്റ് അടച്ചതായി ജീവനക്കാരിയോട് സംസാരിക്കുന്ന ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. തുടര്‍ന്ന് അവര്‍ ബിസ്‌ട്രോയിലേക്ക് പോയെങ്കിലും, അടുത്ത ദിവസം തേംസ് നദീതീരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. 2025 ജനുവരിയില്‍ മൈക്രോസോഫ്റ്റില്‍ നിന്നു പുറത്താക്കിയ ശേഷം ജെന്നിഫര്‍ ജോലി അന്വേഷിച്ചുവരികയായിരുന്നു. എന്നാല്‍ സ്ഥിരമായ ജോലി ലഭിച്ചിരുന്നില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു

 
Other News in this category

 
 




 
Close Window