Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ഇറാന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വിമാന നിരക്കുകള്‍ കുതിക്കുന്നു
reporter

ലണ്ടന്‍: ഇറാന്‍ യുദ്ധത്തിന്റെ ആഘാതം ബ്രിട്ടനിലെ പണപ്പെരുപ്പത്തെയും യാത്രാ ചെലവുകളെയും ബാധിക്കുകയാണ്. ഇപ്പോള്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ റോക്കറ്റ് പോലെ ഉയരുന്നതോടെ യാത്രക്കാരില്‍ ആശങ്ക വര്‍ധിക്കുന്നു.

ജെറ്റ് ഇന്ധന വിപണി ''ഭ്രാന്തമായി മുന്നേറുകയാണ്'' എന്ന് എനര്‍ജി മാര്‍ക്കറ്റ് വിദഗ്ധയായ അമൃത സെന്‍ എംപിമാരോട് വ്യക്തമാക്കി. ഗള്‍ഫില്‍ നിന്നുള്ള സപ്ലൈ തടസ്സപ്പെടുന്നതോടെ വിമാന കമ്പനികള്‍ നിരക്ക് വര്‍ധന തുടരാന്‍ സാധ്യതയുണ്ടെന്നും അവര്‍ പറഞ്ഞു. ലോകത്തിലെ ജെറ്റ് ഇന്ധനത്തിന്റെ ഭൂരിഭാഗവും ഗള്‍ഫില്‍ നിന്നാണ് ലഭിക്കുന്നത്.

ക്വാണ്ടാസ്, എയര്‍ ന്യൂസിലാന്‍ഡ്, സ്‌കാന്‍ഡിനേവിയ എസ്എഎ തുടങ്ങിയ നിരവധി എയര്‍ലൈന്‍സുകള്‍ ഇതിനകം ടിക്കറ്റ് നിരക്ക് വര്‍ധന പ്രഖ്യാപിച്ചു. ഉയര്‍ന്ന ഇന്ധനവിലയുടെ ആഘാതം യാത്രക്കാര്‍ നേരിട്ട് അനുഭവിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

ബ്രിട്ടീഷ് എയര്‍വേസ് സമാന്തര പദ്ധതി സൃഷ്ടിച്ചിട്ടുള്ളതിനാല്‍ തല്‍ക്കാലം നിരക്ക് വര്‍ധന ഉണ്ടാകില്ല. എന്നാല്‍ മറ്റ് പല കമ്പനികളും സര്‍ചാര്‍ജ് കൂട്ടി ടിക്കറ്റുകള്‍ വില ഉയര്‍ത്തുകയാണ്. പ്രവാസികള്‍ നാട്ടിലേക്കും തിരിച്ചുമുള്ള യാത്രയ്ക്ക് ഇത് വലിയ തിരിച്ചടിയാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു

 
Other News in this category

 
 




 
Close Window