Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=106.4396 INR
ukmalayalampathram.com
Fri 13th Mar 2026
 
 
UK Special
  Add your Comment comment
മോര്‍ഗേജ് പലിശ വീണ്ടും ഉയരുന്നു; ആറു ശതമാനത്തിന് മുകളിലേക്കോ?
reporter

ലണ്ടന്‍: മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷം ബ്രിട്ടനിലെ മോര്‍ഗേജ് പലിശ നിരക്കുകള്‍ വീണ്ടും ഉയരാന്‍ കാരണമായിരിക്കുകയാണ്. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ബേസിക് പലിശനിരക്കില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും, ഭാവിയില്‍ വര്‍ധന സാധ്യത മുന്നില്‍കണ്ട് ബാങ്കുകള്‍ കുറഞ്ഞ നിരക്കിലുള്ള മോര്‍ഗേജ് ഓഫറുകള്‍ പിന്‍വലിച്ചു.

ഇക്കഴിഞ്ഞ ഓഗസ്റ്റിന് ശേഷം ഇതാദ്യമായാണ് ശരാശരി മോര്‍ഗേജ് നിരക്കുകള്‍ അഞ്ചു ശതമാനത്തിന് മുകളിലേക്ക് പോയത്. ബ്രിട്ടനിലെ 25-ല്‍ അധികം വായ്പാദാതാക്കള്‍ അവരുടെ ഫിക്സ്ഡ് ഹോം ലോണുകളുടെ നിരക്ക് വര്‍ധിപ്പിച്ചു. കഴിഞ്ഞ ഒരു വര്‍ഷമായി കുറയുന്ന പ്രവണതയിലായിരുന്ന മോര്‍ഗേജ് നിരക്കുകള്‍ അമേരിക്കയുടെ ഇറാനുമേലുള്ള കടന്നുകയറ്റവും എണ്ണവില വര്‍ധനയും മൂലം വീണ്ടും ഉയരുകയാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ 28 വായ്പാദാതാക്കളാണ് നിരക്ക് വര്‍ധിപ്പിച്ചത്. 48 മണിക്കൂറിനുള്ളില്‍ അഞ്ഞൂറോളം മോര്‍ഗേജ് ഓഫറുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു. ഈ വര്‍ഷം ഫിക്സ്ഡ് റേറ്റ് ഡീലുകള്‍ കാലാവധി പൂര്‍ത്തിയാക്കുന്ന പത്ത് ലക്ഷത്തിലേറെ കുടുംബങ്ങള്‍ റീമോര്‍ഗേജ് ചെയ്യുമ്പോള്‍ കൂടുതല്‍ തുക നല്‍കേണ്ടിവരും.

സാധാരണ രണ്ട് വര്‍ഷ ഫിക്സ്ഡ് നിരക്ക് 4.93 ശതമാനമായിരുന്നത് ഇന്നലെ 5.01 ശതമാനമായി. മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഫെബ്രുവരി 27-ന് ഇത് 4.83 ശതമാനമായിരുന്നു. അഞ്ച് വര്‍ഷത്തെ ഫിക്സ്ഡ് നിരക്ക് 5.03 ശതമാനത്തില്‍ നിന്ന് 5.09 ശതമാനമായി ഉയര്‍ന്നു.

2021-ല്‍ അഞ്ച് വര്‍ഷ ഫിക്സ്ഡ് മോര്‍ഗേജ് ഡീലുകള്‍ വെറും 0.91 ശതമാനം നിരക്കില്‍ വരെ ലഭ്യമായിരുന്നു. അന്ന് ശരാശരി അഞ്ച് വര്‍ഷ നിരക്ക് 2.75 ശതമാനമായിരുന്നു. അന്ന് 25 വര്‍ഷത്തേക്ക് രണ്ട് ലക്ഷം പൗണ്ട് മോര്‍ഗേജ് എടുത്തവര്‍ പ്രതിമാസം 922 പൗണ്ട് അടച്ചിരുന്നെങ്കില്‍, ഇന്ന് അതേ ഡീലിന് 1,180 പൗണ്ട് വീതം തിരിച്ചടയ്ക്കേണ്ടിവരുന്നു

 
Other News in this category

 
 




 
Close Window