Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=0 INR  1 EURO=0 INR
ukmalayalampathram.com
Sun 11th Oct 2026
 
 
UK Special
  Add your Comment comment
ബ്രിട്ടീഷ് പൗണ്ട് നോട്ടുകളില്‍ വലിയ മാറ്റം
reporter

ബ്രിട്ടീഷ് കറന്‍സിയായ പൗണ്ട് നോട്ടുകളില്‍ ചരിത്രപരമായ മാറ്റം വരുത്താന്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഒരുങ്ങുന്നു. വരും വര്‍ഷങ്ങളില്‍ പുറത്തിറങ്ങുന്ന പുതിയ സീരീസ് നോട്ടുകളില്‍ വില്യം ഷേക്‌സ്പിയര്‍, വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍, ജെയ്ന്‍ ഓസ്റ്റണ്‍ തുടങ്ങിയ പ്രമുഖ ചരിത്രപുരുഷന്മാര്‍ക്ക് പകരം ബ്രിട്ടീഷ് വന്യജീവികളുടെ ചിത്രങ്ങളാകും ഇടംപിടിക്കുക.

ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് കാഷ്യര്‍ വിക്ടോറിയ ക്ലീലാന്‍ഡ് പ്രകൃതിയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സുരക്ഷാ പരിശോധനയ്ക്കും ആധികാരികത ഉറപ്പാക്കാനും മികച്ച തിരഞ്ഞെടുപ്പാണെന്ന് വ്യക്തമാക്കി. ബ്രിട്ടന്റെ സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ വന്യജീവി സമ്പത്തിനെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കാനാണ് ഈ മാറ്റം ലക്ഷ്യമിടുന്നത്.

1960-ല്‍ രാജ്ഞി എലിസബത്തിന്റെ ചിത്രം നോട്ടുകളില്‍ പതിപ്പിച്ചതിന് ശേഷം 1970-ല്‍ വില്യം ഷേക്‌സ്പിയര്‍ ആദ്യമായി ചരിത്രപുരുഷന്‍ എന്ന നിലയില്‍ നോട്ടുകളില്‍ ഇടംപിടിച്ചിരുന്നു. പുതിയ നോട്ടുകളിലും ചാള്‍സ് രാജാവിന്റെ ചിത്രം തുടരുമെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.

2025 ജൂലൈയില്‍ നടത്തിയ പൊതുജന സര്‍വേയില്‍ 44,000 പേര്‍ പങ്കെടുത്തു. 60 ശതമാനം പേര്‍ പ്രകൃതി പ്രമേയത്തെയാണ് പിന്തുണച്ചത്. വാസ്തുവിദ്യയും ലാന്‍ഡ്മാര്‍ക്കുകളും 56 ശതമാനം വോട്ടും, ചരിത്രപുരുഷന്മാര്‍ 38 ശതമാനം വോട്ടും നേടി. കല, കായികം, നവീന ആശയങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളെ പിന്തള്ളിയാണ് വന്യജീവികള്‍ തിരഞ്ഞെടുക്കപ്പെട്ടത്.

പുതിയ നോട്ടുകളില്‍ യുണൈറ്റഡ് കിംഗ്ഡത്തില്‍ കണ്ടുവരുന്ന തനതായ വന്യജീവികളെ മാത്രമേ ഉള്‍പ്പെടുത്തുകയുള്ളൂ എന്നും വളര്‍ത്തുമൃഗങ്ങള്‍ ഇടംപിടിക്കില്ലെന്നും ബാങ്ക് വ്യക്തമാക്കി. വന്യജീവി വിദഗ്ധര്‍ തയ്യാറാക്കിയ പട്ടികയില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് വോട്ട് ചെയ്യാനുള്ള അവസരം അടുത്ത മാസങ്ങളില്‍ ഉണ്ടാകും.

സ്‌കോട്ട്‌ലന്‍ഡിലും വടക്കന്‍ അയര്‍ലന്‍ഡിലും നോട്ടുകള്‍ പുറത്തിറക്കുന്ന ഏഴ് വാണിജ്യ ബാങ്കുകള്‍ സമാനമായ മാറ്റങ്ങള്‍ വരുത്തുമോ എന്നത് വ്യക്തമല്ല. ബ്രിട്ടീഷ് ചരിത്രത്തില്‍ വലിയ മാറ്റങ്ങള്‍ അടയാളപ്പെടുത്തുന്ന ഒന്നായിരിക്കും ഈ കറന്‍സി പരിഷ്‌കരണം

 
Other News in this category

 
 




 
Close Window