Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6281 INR  1 EURO=108.2603 INR
ukmalayalampathram.com
Tue 30th Jun 2026
 
 
UK Special
  Add your Comment comment
എസെക്‌സില്‍ ബ്രസീലിയന്‍ വനിത കാണാതായി
reporter

എസെക്‌സ്: ബ്രസീലിയന്‍ സ്വദേശിനിയായ വിറ്റോറിയ ഫിഗ്യൂറെഡോ ബാരെറ്റോ (30) യുകെയില്‍ കാണാതായി. എസെക്‌സ് സര്‍വകലാശാലയിലെ ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിഎച്ച്ഡി വിദ്യാര്‍ഥിനിയായും ലക്ചററുമായ ലിലിയന്‍ സില്‍വയുടെ പ്രോജക്റ്റില്‍ വിറ്റോറിയ സഹായിച്ചിരുന്നു.

ബസില്‍ യാത്ര ചെയ്യുന്ന വിറ്റോറിയയുടെ ചിത്രം മുന്‍പ് പൊലീസ് കണ്ടെത്തിയിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ഒരു ബോട്ട് യാര്‍ഡിന് സമീപം അവളുടെ ടോട്ട് ബാഗ് കണ്ടെത്തുകയും ചെയ്തു.

മാര്‍ച്ച് 4-ന് വിറ്റോറിയ വേലി മറികടന്ന് ബോട്ട് യാര്‍ഡിലേക്ക് ചാടുന്നതിന്റെ പുതിയ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. അതേ ദിവസം പുലര്‍ച്ചെ വിറ്റോറിയ ബോട്ടില്‍ യാത്ര ചെയ്തതായും പൊലീസ് സ്ഥിരീകരിച്ചു. ബ്രിട്ടനിലെ പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്

 
Other News in this category

 
 




 
Close Window