Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=125.6281 INR  1 EURO=108.2603 INR
ukmalayalampathram.com
Tue 30th Jun 2026
 
 
UK Special
  Add your Comment comment
യുകെയില്‍ വിറ്റ ടിക്കറ്റിന് 181 മില്യന്‍ പൗണ്ടിന്റെ യൂറോ മില്യന്‍ ജാക്ക്പോട്ട്
reporter

ലണ്ടന്‍: യുകെയില്‍ വിറ്റ ഒരു ടിക്കറ്റിന് 181 മില്യന്‍ പൗണ്ടിന്റെ യൂറോ മില്യന്‍ ജാക്ക്പോട്ട് അടിച്ചതായി നാഷനല്‍ ലോട്ടറി സ്ഥിരീകരിച്ചു. 12, 14, 27, 44, 50 എന്നീ അഞ്ച് നമ്പറുകളും ലക്കി സ്റ്റാര്‍ നമ്പറുകളായ 4, 12 എന്നിവയും ഒത്തുവന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

181 മില്യന്‍ പൗണ്ട് എന്നത് യുകെ നാഷനല്‍ ലോട്ടറിയുടെ ചരിത്രത്തിലെ മൂന്നാമത്തെ വലിയ സമ്മാനത്തുകയാണ്. എന്നാല്‍ ഇതുവരെ ആരും സമ്മാനം അവകാശപ്പെട്ടിട്ടില്ല. കഴിഞ്ഞ 24 മണിക്കൂറായി ബ്രിട്ടന്‍ മുഴുവന്‍ ഈ മഹാഭാഗ്യവാനെക്കുറിച്ചുള്ള കാത്തിരിപ്പിലാണ്. ഒന്നാം സമ്മാനത്തിനു പുറമെ, അഞ്ച് നമ്പറുകളും ഒരു ലക്കി സ്റ്റാര്‍ നമ്പറും ഒത്തുവന്നാല്‍ ലഭിക്കുന്ന 3,55,164.90 പൗണ്ടിന്റെ സമ്മാനത്തിനും, അഞ്ച് നമ്പറുകള്‍ മാത്രം ഒത്തുവന്നാല്‍ ലഭിക്കുന്ന 16,601.50 പൗണ്ടിന്റെ സമ്മാനത്തിനും യുകെയില്‍ വിറ്റ ടിക്കറ്റുകള്‍ അര്‍ഹമായിട്ടുണ്ട്. യൂറോ മില്യന്‍ ലോട്ടറിയുടെ ടിക്കറ്റുകള്‍ ഒന്‍പത് യൂറോപ്യന്‍ രാജ്യങ്ങളിലാണ് വില്‍ക്കുന്നത്

 
Other News in this category

 
 




 
Close Window