Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.4111 INR  1 EURO=106.6098 INR
ukmalayalampathram.com
Wed 18th Mar 2026
 
 
UK Special
  Add your Comment comment
ബിസിനസ് സംരംഭകയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
reporter

റെക്‌സഹാം: 43-ാം പിറന്നാളിന് രണ്ടു ദിവസം മുന്‍പ് പ്രമുഖ വെഡിങ് വെന്യൂ ബിസിനസ് സംരംഭകയായ വിക്ടോറിയ ജോണ്‍സ് (42) മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് നാല് കുട്ടികളുടെ അമ്മയായ വിക്ടോറിയ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ റെക്‌സഹാമിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

പോസ്റ്റ്മോര്‍ട്ടം, ടോക്‌സിസിറ്റി പരിശോധന റിപ്പോര്‍ട്ടുകള്‍ പ്രകാരം കൊക്കെയ്ന്‍ ഉപയോഗം മൂലമുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പാത്തോളജിസ്റ്റ് ഡോ. മാര്‍ക്ക് ആറ്റ്കിന്‍സണ്‍ സ്ഥിരീകരിച്ചു. ഹൃദയസംബന്ധമായ മറ്റ് പ്രശ്‌നങ്ങളും മരണത്തിന് കാരണമായി. കേസിന്റെ വാദം കോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. റെക്‌സഹാമിന് സമീപം ഏക്രെയറിലെ താമസക്കാരിയായ വിക്ടോറിയ ജോണ്‍സും ഭര്‍ത്താവ് മാറ്റ് ജോണ്‍സും ചേര്‍ന്നാണ് 2016ല്‍ ലാന്‍ഗോളനിലെ ഗ്രേഡ് രണ്ട് ലിസ്റ്റഡ് കെട്ടിടമായ ടൈന്‍ ഡ്വര്‍ ഹാള്‍ വെഡിങ് വെന്യൂ സ്ഥാപിച്ചത്.

 
Other News in this category

 
 




 
Close Window