Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.8992 INR  1 EURO=111.1358 INR
ukmalayalampathram.com
Fri 01st May 2026
 
 
UK Special
  Add your Comment comment
ജോലി ചെയ്യാതെ ശമ്പളം വാങ്ങി, ബാന്‍ഡ് ഏഴ് നഴ്‌സിന് തടവ് ശിക്ഷ
reporter

ഓക്സ്ഫഡ്: ജോലി ചെയ്യാതെ ശമ്പളം വാങ്ങി എന്‍എച്ച്എസ് ട്രസ്റ്റിനെ കബളിപ്പിച്ച ബാന്‍ഡ് 7 നഴ്സിന് കോടതി സസ്‌പെന്‍ഷനും ജയില്‍ ശിക്ഷയും വിധിച്ചു. നോര്‍ത്താംപ്ടണ്‍ സ്വദേശിനിയായ ഷാര്‍ലറ്റ് വുഡ്വാര്‍ഡ് (35) ആണ് ജോലി ചെയ്യാതെ 57 ഷിഫ്റ്റുകള്‍ക്കുള്ള ശമ്പളം വാങ്ങിയത്. 2021 നവംബര്‍ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള വിവിധ ദിവസങ്ങളില്‍ ഡ്യൂട്ടി ചെയ്‌തെന്ന് കാണിച്ച് ഏകദേശം 13,700 പൗണ്ട് രൂപയാണ് ഇവര്‍ തട്ടിയെടുത്തത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ദി ഹോര്‍ട്ടണ്‍ ജനറല്‍ ഹോസ്പിറ്റലിലെ അത്യാഹിത വിഭാഗത്തിലായിരുന്നു ഷാര്‍ലറ്റ് ജോലി ചെയ്തിരുന്നത്. തട്ടിപ്പ് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് 2022 ഒക്ടോബറില്‍ ട്രസ്റ്റ് ഇവരെ പിരിച്ചുവിട്ടു. എന്നാല്‍ കേസ് ഓക്സ്ഫഡ് ക്രൗണ്‍ കോടതിയില്‍ എത്തുകയായിരുന്നു.

വിചാരണയ്ക്കിടയിലും ഷാര്‍ലറ്റ് വുഡ്വാര്‍ഡ് മറ്റൊരു ട്രസ്റ്റില്‍ നഴ്സായി ജോലിയില്‍ തുടരുകയാണെന്ന് ജഡ്ജി നൈജല്‍ ഡാലി പറഞ്ഞു. പങ്കാളിയുടെ സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് കബളിപ്പിക്കല്‍ നടത്തിയതെന്ന് ഷാര്‍ലറ്റ് സമ്മതിച്ചു. വിചാരണയ്ക്ക് ഒടുവില്‍ കോടതി എട്ട് മാസത്തെ ജയില്‍ ശിക്ഷയും 18 മാസത്തെ സസ്‌പെന്‍ഷനും വിധിച്ചു. കൂടാതെ 80 മണിക്കൂര്‍ ശമ്പളമില്ലാതെ ജോലി ചെയ്യാനും കോടതി ആവശ്യപ്പെട്ടു. എന്‍എച്ച്എസില്‍ നിന്ന് വാങ്ങിയ പണം എത്രത്തോളം തിരികെ നല്‍കണമെന്ന് തീരുമാനിക്കാന്‍ ഓഗസ്റ്റില്‍ വീണ്ടും ഹിയറിങ് നടത്തും.

 
Other News in this category

 
 




 
Close Window