ലണ്ടന്‍: അഭിനേത്രിയും വ്ളോഗറുമായ ലിന്റു റോണി ജീവിത വിശേഷങ്ങളും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ദുബായില്‍ സെറ്റിലാവാനുള്ള തയ്യാറെടുപ്പിലാണ് റോണിയും ലിന്റുവും. വര്‍ഷങ്ങളായുള്ള യുകെ ജീവിതം അവസാനിക്കുകയാണ്. ഭര്‍ത്താവിന്റെ ജോലിയുമായി ബന്ധപ്പെട്ടാണ് ഈ മാറ്റം. സിംഗപ്പൂര്‍ യാത്രയ്ക്കിടയിലായിരുന്നു റോണിക്ക് പുതിയ കമ്പനിയില്‍ നിന്നും കോള്‍ വന്നത്. ആഗ്രഹിച്ച സ്ഥലത്തേക്ക് തന്നെ മാറാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ട്. ഇനിയൊരു ഷിഫ്റ്റ് ഉണ്ടായാല്‍ അത് ദുബായിലേക്ക് തന്നെയായിരിക്കണം എന്ന് നേരത്തെ ആഗ്രഹിച്ചതാണെന്നും ലിന്റു പറഞ്ഞിരുന്നു.
റോണിയെ അച്ചു എന്നാണ് ഞാന്‍ വിളിക്കുന്നത്. തിരിച്ച് എന്നെയും അച്ചു എന്ന് വിളിക്കാറുണ്ട്. ലിന്റു മേരി തോമസ് എന്നായിരുന്നു എന്റെ പേര്. കല്യാണത്തിന് ശേഷമാണ് ലിന്റു റോണി ആയത്. 15 വര്‍ഷമായി അച്ചു ഒരേ കമ്പനിയില്‍ തന്നെയായിരുന്നു. ഒരു മാറ്റം ശരിക്കും ആഗ്രഹിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ദുബായിലെ അവസരം ലഭിച്ചത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞങ്ങള്‍ ഇനി എവിടേക്ക് പോവണം എന്നതില്‍ ദുബായ് എന്ന് ഞങ്ങള്‍ എഴുതിയിട്ടിരുന്നു. ലെവിക്കുട്ടനൊക്കെ ജനിച്ച്, പെര്‍ഫെക്ടായ സമയത്താണ് ദൈവം ഈ അവസരം തന്നിട്ടുള്ളത്.
എപ്പോഴും യുകെയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന ലിന്റു ഇതെന്താണ് ദുബായിലേക്ക് പോവുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം. ഇവിടെ പ്രശ്നമായത് കൊണ്ടല്ല, ജോലി മാറിയത് കൊണ്ടാണ്. ഞങ്ങള്‍ക്ക് ബ്ലസിംഗ്സ് മാത്രമാണ് ഇവിടേക്ക് വന്നപ്പോള്‍ ലഭിച്ചത്. ലെവിക്കുട്ടന് ബ്രീട്ടീഷ് പാസ്പോര്‍ട്ടാണ്. അച്ചുവിന് പിആര്‍ കിട്ടിയിരുന്നു. പോവുന്നതിന് മുന്‍പ് അച്ചുവിനും ബ്രീട്ടീഷ് പാസ്പോര്‍ട്ട് എടുക്കാനുള്ള തീരുമാനത്തിലാണ് ഞങ്ങള്‍. ദുബായിലെ ക്ലൈമറ്റോ, മറ്റെന്തെങ്കിലും ഇഷ്ടമാവാതെ വന്നാല്‍ തിരിച്ചുവരണമല്ലോ. അപ്പോള്‍ ലെവിക്കുട്ടന് മാത്രമാവുമല്ലോ പാസ്പോര്‍ട്ട്, അതുകൊണ്ടാണ് അച്ചുവും ബ്രീട്ടീഷ് പാസ്പോര്‍ട്ട് എടുക്കുന്നത്.
എന്തുകൊണ്ടാണ് ദുബായിലേക്ക് മാറുന്നതെന്നായിരുന്നു എല്ലാവര്‍ക്കും അറിയേണ്ടിയിരുന്നത്. 30 വര്‍ഷത്തോളമായി ഡാഡി ദുബായിലായിരുന്നു. യുകെയില്‍ വന്നതിന് ശേഷം ഒത്തിരി ബ്ലസിംഗ് ലഭിച്ചിട്ടുണ്ട് ജീവിതത്തില്‍. ആക്ടീവ് ഫീല്‍ഡൊക്കെ നിര്‍ത്തിയ ശേഷം കണ്ടന്റ് ക്രിയേറ്ററായപ്പോള്‍ ആദ്യം എന്നെ ആസ്പ്റ്റ് ചെയ്തത് ഇവിടെയുള്ള ആളുകളായിരുന്നു. പ്രൊഫഷന്‍ വൈസ് ഞങ്ങളെ ഒത്തിരി ഉയര്‍ത്തിയ സ്ഥലമാണ് യുകെ.
ദുബായ് ചെന്നാല്‍ എല്ലാം കിട്ടും എന്നറിയാം. എന്നാലും ഞാന്‍ ചിലതൊക്കെ ഇവിടെ നിന്ന് തന്നെ സെറ്റാക്കുന്നുണ്ട്. ഉപയോഗിച്ച് പരിചയമുള്ളത് തന്നെ വേണമല്ലോ. ജൂലായില്‍ ഞാന്‍ ഇങ്ങോട്ടേക്ക് തിരിച്ചുവരുന്നുണ്ട്. ദുബായില്‍ ഫ്ളാറ്റൊക്കെ സെറ്റായതിന് ശേഷം മാത്രമേ മുഴുവന്‍ ലഗേജുകളൊക്കെ കൊണ്ടുപോവുന്നുള്ളൂ. ഡ്രൈവിംഗ് ലൈസന്‍സ്, ഗോള്‍ഡന്‍ വിസ, വ്ളോഗ് ചെയ്യാനുള്ള പെര്‍മിഷനൊക്കെ എങ്ങനെയെങ്കിലും റെഡിയാക്കി എടുക്കണം. അതിന് ശേഷം മാത്രമേ പ്രോപ്പറായി വീഡിയോ ചെയ്യാന്‍ കഴിയുള്ളൂവെന്നും ലിന്റു വ്യക്തമാക്കിയിരുന്നു.
അടുപ്പമുള്ളവരെയൊക്കെ പോയി കണ്ട് യാത്ര പറഞ്ഞാണ് ഞങ്ങള്‍ പോവുന്നത്. അധികം ദൂരെയുള്ളവരെയൊന്നും പോയി കാണുന്നില്ല. അതിനുള്ള സമയമില്ല. ഞങ്ങള്‍ ഇവിടെ നിന്നും പോവുകയാണെന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. ദുബായിലേക്ക് പോവുമ്പോള്‍ ഏറ്റവും മിസ് ചെയ്യാന്‍ പോവുന്നത് ഈ കാറായിരിക്കും. അച്ചുവാണ് എപ്പോഴും പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഉപയോഗിക്കുന്നത്. ഞാനും ലെവിയും പോവുന്നതെല്ലാം കാറിലാണ്. ഇനി അവിടെ പോയി സെറ്റിലായിട്ട് വേണം കാറൊക്കെ വാങ്ങാന്‍. നിരവധി പേരായിരുന്നു വീഡിയോയുടെ താഴെയായി വിഷസ് അറിയിച്ചെത്തിയത്.