സ്റ്റോക്ക് ഓണ്‍ ട്രെന്റ്: യുകെ മലയാളിയായ യുവതി സ്റ്റോക്ക് ഓണ്‍ ട്രെന്റില്‍ അന്തരിച്ചു. കൂത്താട്ടുകുളം സ്വദേശിനിയായ ടീന സെല്‍ജോ (38) ആണ് അന്തരിച്ചത്. കാന്‍സര്‍ ബാധിതയായ ടീന ഒരു വര്‍ഷത്തിലേറെയായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഭര്‍ത്താവ്: സെല്‍ജോ ജോണ്‍. മക്കള്‍: ആഞ്ജലീന, ആന്‍ഡ്രിയ. സംസ്‌കാരം പിന്നീട്.
രണ്ട് വര്‍ഷം മുന്‍പാണ് ടീന കുടുംബത്തോടൊപ്പം കെയറര്‍ വീസയില്‍ യുകെയില്‍ എത്തുന്നത്. ഒരു വര്‍ഷം മുന്‍പ് കാന്‍സര്‍ രോഗം തിരിച്ചറിഞ്ഞപ്പോള്‍ ടീന നാട്ടില്‍ പോയി ചികിത്സ തേടി. തുടര്‍ന്ന് മടങ്ങി വന്ന ശേഷം തിരികെ ജോലിയില്‍ പ്രവേശിച്ചു. എന്നാല്‍, വീണ്ടും രോഗം ബാധിച്ചതിനാല്‍ സ്റ്റോക്ക് ഓണ്‍ട്രെന്‍ന്റിലെ റോയല്‍ സ്റ്റോക്ക് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ ചികിത്സകള്‍ നടത്തി. തുടര്‍ പരിചരണത്തിനായി ഹോസ്പൈസിലേക്ക് മാറ്റുകയായിരുന്നു. നാട്ടിലുള്ള മക്കളെ കാണണമെന്ന ആഗ്രഹം ബാക്കിവച്ചാണ് ടീന വിട പറഞ്ഞത്.