Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=126.0081 INR  1 EURO=109.7454 INR
ukmalayalampathram.com
Tue 21st Apr 2026
 
 
Teens Corner
  Add your Comment comment
ന്യൂകാസില്‍ അത്‌ലറ്റിക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ജൂലൈ 19ന്
Text By: UK Malayalam Pathram
ക്രിക്കറ്റോ ഫുട്ബോളോ വോളിബോളോ അങ്ങനെ എന്തുമാകട്ടേ.. കായിക ഇനം ഏതാണെങ്കിലും മലയാളികള്‍ക്ക് ആവേശം പതിന്മടങ്ങാണ്. നാട്ടില്‍ മാത്രമല്ല, വിദേശത്തായാലും ആ കായിക പ്രേമത്തിന് കുറവൊന്നുമില്ലെന്ന് തെളിയിക്കുന്നതാണ് യുകെയിലെ ഒരോ മലയാളി ടൂര്‍ണമെന്റുകളും. ഇപ്പോഴിതാ, ന്യൂകാസിലിലെ അത്‌ലറ്റിക് ക്ലബും ഒരു ഏഷ്യന്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടത്താനുള്ള തയ്യാറെടുപ്പിലാണ്.


നോര്‍ത്തുംബ്രിയ യൂണിവേഴ്സിറ്റിയിലെ സ്പോര്‍ട് സെന്‍ട്രലില്‍ ജൂലൈ 19ന് ഉച്ചയ്ക്ക് 12 മണിക്ക് ആണ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. യുകെയിലുടനീളം 11 മലയാളി ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ദുബായില്‍ നിന്ന് ഒരു ടീം വരുന്നുണ്ട്. വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസുകളും ഏര്പ്പെടുത്തിയിട്ടുണ്ട്. ഒന്നാം സമ്മാനം നേടുന്ന ടീമിന് 651 പൗണ്ടും രണ്ടാം സ്ഥാനത്തെത്തുന്നവര്‍ക്ക് 351 പൗണ്ടും മൂന്നും നാലും സ്ഥാനക്കാര്‍ക്ക് യഥാക്രമം 201 പൗണ്ടും 101 പൗണ്ടുമാണ് സമ്മാനമായി നല്‍കുക.


കേരള വോളിബോളിലെ കൊമ്പന്‍മാര്‍ മാറ്റുരക്കുന്ന ഈ കായിക മാമാങ്കത്തിലേക്ക് ഏവര്‍ക്കും സ്വാഗതമെന്ന് സംഘാടകര്‍ അറിയിച്ചു.
 
Other News in this category

 
 




 
Close Window