Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.1001 INR  1 EURO=107.1008 INR
ukmalayalampathram.com
Mon 02nd Mar 2026
 
 
Teens Corner
  Add your Comment comment
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഈമാസം 14ന്
Text By: UK Malayalam Pathram
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കുംഭ മാസ പൂജ ഈമാസം 14ന് ശനിയാഴ്ച നടക്കും. അന്നേ ദിവസം രാവിലെ 8:30ന് ഗണപതി ഹോമം, വൈകുന്നേരം ആറു മണി മുതല്‍ അഭിഷേകം, ദീപാരാധന, വിളക്ക് പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്, വിളക്ക് പൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ രണ്ടു ബഞ്ച് പൂക്കളും ഒരു നിലവിളക്കും നീരാഞ്ജനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്. ക്ഷേത്രം മേല്‍ശാന്തി അഭിജിത്ത് തിരുമേനിയും, താഴൂര്‍ മന ഹരിനാരായണന്‍ നമ്പിടിശ്വരറും പൂജകള്‍ക്ക് കാര്‍മികത്വം വഹിക്കും. വെള്ളിയോട്ടില്ലം അദ്രിത് വാസുദേവ് പൂജകള്‍ക്ക് സഹ കര്‍മികത്വം വഹിക്കും.

അമ്പലത്തിന്റെ വിലാസം

KENT AYYAPPA TEMPLE, 1 Northgate, Rochester ME1 1LS

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക

07838170203, 07985245890, 07507766652, 07906130390, 07973 151975
 
Other News in this category

 
 




 
Close Window