Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=123.3502 INR  1 EURO=107.4807 INR
ukmalayalampathram.com
Fri 13th Feb 2026
 
 
Teens Corner
  Add your Comment comment
കവന്‍ട്രി സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയില്‍ പെരുന്നാളും ദുഖ്‌റോനയും
Text By: UK Malayalam Pathram
കവന്‍ട്രി സെന്റ് ഇഗ്നേഷ്യസ് യാക്കോബായ സുറിയാനി പള്ളിയുടെ പ്രധാന പെരുന്നാളും മഞ്ഞിനിക്കരയില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് III പാത്രിയര്‍ക്കീസ് ബാവയുടെ 94ാമത് ദുഖ്റോനയും ഇന്നും നാളെയുമായി വെള്ളി, ശനി ദിവസങ്ങളില്‍ നടക്കും.


ഒന്നാം ദിനമായ ഇന്ന് വൈകിട്ട് ആറിന് കൊടിയേറ്റ്, തുടര്‍ന്ന് സന്ധ്യ പ്രാര്‍ത്ഥനയും വചന ശുശ്രൂഷയും, സണ്‍ഡേസ്‌കൂള്‍ & ഭക്ത സംഘടനകളുടെ സംയുക്ത വാര്‍ഷികവും. നാളെ ശനിയാഴ്ച (രണ്ടാം ദിനം) രാവിലെ 9:30ന് പ്രഭാത നമസ്‌കാരം, വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, തുടര്‍ന്ന് ആശിര്‍വാദം, നേര്‍ച്ച സദ്യ, ലേലം എന്നിവ ഉണ്ടായിരിക്കും. എല്ലാ വിശ്വാസികളെയും പെരുന്നാളില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ക്ഷണിക്കുന്നു.

ദേവാലയത്തിന്റെ വിലാസം

St Ignatius JSOC Coventry (Corpus Christi RC Church, Coventry, Langbank Ave, Coventry CV3 1LP, web: www.stignatiusjsoccoventry.org).

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക

Vicar Fr Siju Kaungapilil, Ph 07956212555 / Vicar Fr Sajan Mathew, Ph 07442008903, / Trustee: Bineesh Aliyas, Ph 07912033602 / Joint Trustee: Steephen Sarun Mathew, Ph 07721 546401 /Secretary: Midhun Peter, Ph 0777 68 22192 / Vice President: Jinu Mathew, Ph 0712033602
 
Other News in this category

 
 




 
Close Window