Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0246 INR  1 EURO=110.9262 INR
ukmalayalampathram.com
Thu 30th Apr 2026
 
 
Teens Corner
  Add your Comment comment
ഇറാനെതിരേ അമേരിക്കയും ഇസ്രയേലും ഒന്നിച്ചു നീങ്ങുന്നതായി റിപ്പോര്‍ട്ട്: സൈനിക നടപടി ഉണ്ടാകുമെന്ന് മാധ്യമങ്ങള്‍
Text By: UK Malayalam Pathram
ഇറാനെതിരെ വന്‍തോതിലുള്ള ഒരു സൈനിക നടപടിക്ക് അമേരിക്കയും ഇസ്രായേലും തയ്യാറെടുക്കുന്നതായും ഇത് ഉടന്‍ തന്നെ ആരംഭിച്ചേക്കാമെന്നും ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം നടന്ന 12 ദിവസത്തെ സംഘര്‍ഷത്തേക്കാള്‍ വളരെ വലുതും ആഴ്ചകളോളം നീണ്ടുനില്‍ക്കുന്നതുമായ ഒരു സൈനിക നീക്കമാണ് ലക്ഷ്യമിടുന്നത്. ഇതൊരു പൂര്‍ണമായ യുദ്ധത്തിന് സമാനമായ രീതിയിലായിരിക്കുമെന്നും അമേരിക്കന്‍ മാധ്യമസ്ഥാപനം റിപ്പോര്‍ട്ടില്‍ പറയുന്നു.
ചെറിയ രീതിയിലുള്ള തിരിച്ചടികള്‍ക്ക് പകരം ഇറാനെ പൂര്‍ണമായി പ്രതിരോധത്തിലാക്കുന്ന ഒരു ക്യാമ്പയിനാണ് ട്രംപ് ഭരണകൂടം ആസൂത്രണം ചെയ്യുന്നത്. ജനീവയില്‍ നടന്നുകൊണ്ടിരിക്കുന്ന ആണവ ചര്‍ച്ചകള്‍ ഫലപ്രദമാകാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥര്‍. നയതന്ത്ര ചര്‍ച്ചകളിലൂടെ ഇറാന്‍ വിട്ടുവീഴ്ചയ്ക്ക് തയാറായില്ലെങ്കില്‍ സൈനികമായ പോംവഴി തേടുമെന്ന് ട്രംപ് നേരത്തെ സൂചിപ്പിച്ചിരുന്നു.
 
Other News in this category

 
 




 
Close Window