Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=128.0246 INR  1 EURO=110.9262 INR
ukmalayalampathram.com
Thu 30th Apr 2026
 
 
Teens Corner
  Add your Comment comment
ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ വളാഞ്ചേരി സ്വദേശി മൊയ്തീന്‍കുട്ടിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു
Text By: UK Malayalam Pathram
പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൊച്ചിയില്‍ അറസ്റ്റില്‍. മലപ്പുറം വളാഞ്ചേരി സ്വദേശി മൊയ്തീന്‍കുട്ടിയെ എന്‍ ഐ എയാണ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്. ആയുധ പരിശീലന കേസിലാണ് അറസ്റ്റ്. മൊയ്തീന്‍കുട്ടി 2022 മുതല്‍ ഒളിവില്‍ ആയിരുന്നു.
പിഎഫ്‌ഐ നിരോധനവുമായി ബന്ധപ്പെട്ട് എന്‍ഐഎ രജിസ്റ്റര്‍ ചെയ്ത കേസില്‍ പിടികിട്ടാപ്പുള്ളിയായിരുന്നു മൊയ്തീന്‍കുട്ടി. പ്രതിയെ റിമാന്‍ഡ് ചെയ്തു. മൊയ്തീന്‍കുട്ടിയെ കുറിച്ച് വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് 7 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാള്‍ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ആയുധപരിശീലനം നല്‍കിയിരുന്നുവെന്നാണ് എന്‍എഐ വ്യക്തമാക്കുന്നത്.
 
Other News in this category

 
 




 
Close Window