Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
UK Special
  Add your Comment comment
പശ്ചിമേഷ്യയിലെ സംഘര്‍ഷം: അബുദാബിയിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തി ബ്രിട്ടീഷ് എയര്‍വേസ്
reporter

പശ്ചിമേഷ്യയിലെ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് അബുദാബിയിലേക്കുള്ള സര്‍വീസുകള്‍ ഈ വര്‍ഷം മുഴുവനും നിര്‍ത്തിവെച്ചതായി ബ്രിട്ടീഷ് എയര്‍വേസ് അറിയിച്ചു. മാര്‍ച്ച് 10-ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് അമ്മന്‍, ബഹ്‌റൈന്‍, ദുബായ്, ടെല്‍ അവീവ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഈ മാസം മുഴുവനും ഉണ്ടാകില്ലെന്നും അബുദാബിയിലേക്കുള്ള സര്‍വീസുകള്‍ വര്‍ഷാവസാനം വരെയും ഉണ്ടാകില്ലെന്നും വ്യക്തമാക്കിയത്.

പലയിടങ്ങളിലായി കുടുങ്ങിയ യാത്രക്കാരെ തിരികെയെത്തിക്കാനുള്ള പ്രത്യേക വിമാന സൗകര്യം ഒരുക്കുമെന്നും കമ്പനി അറിയിച്ചു. മസ്‌കറ്റില്‍ നിന്നാണ് ഇത്തരം അവസാന വിമാനങ്ങള്‍ പുറപ്പെടുന്നത്. നിലവിലെ സാഹചര്യം തുടര്‍ച്ചയായി നിരീക്ഷണത്തിലാണെന്നും ബ്രിട്ടീഷ് എയര്‍വേസ് വ്യക്തമാക്കി.

ഖത്തര്‍ എയര്‍വേസിന്റെ സര്‍വീസുകള്‍ ഇപ്പോഴും ഹമാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തുടരുകയാണ്. യുഎഇയില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യാന്‍ സാധിക്കാത്ത രക്ഷാ വിമാനങ്ങള്‍ക്ക് മസ്‌കറ്റ് വിമാനത്താവളമാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. കഴിഞ്ഞ ഒരു ആഴ്ചയ്ക്കുള്ളില്‍ ഒമാന്‍ എയര്‍ 80 അധിക സര്‍വീസുകള്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്

 
Other News in this category

 
 




 
Close Window