Subscribe : | Download Font | | RSS | | Get News In Email |
 
  1 POUND=122.429 INR  1 EURO=106.8376 INR
ukmalayalampathram.com
Sat 04th Apr 2026
 
 
UK Special
  Add your Comment comment
ബ്രിട്ടനിലെ ബെനഫിറ്റ് പ്രതിസന്ധി; മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ റെക്കോര്‍ഡ് തലത്തില്‍ ക്ലെയിം
reporter

ബ്രിട്ടനില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി ജീവിക്കുന്നവരുടെ എണ്ണം റെക്കോര്‍ഡ് തലത്തിലെത്തിയിരിക്കുകയാണ്. ജോലി ചെയ്യാന്‍ കഴിയാത്ത വിധത്തില്‍ മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായി അവകാശപ്പെട്ട് 1.3 മില്ല്യണ്‍ പേര്‍ ഇപ്പോള്‍ ബെനഫിറ്റ് ക്ലെയിം ചെയ്യുന്നു.

2024-ല്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയതിന് ശേഷം സ്ഥിതി കൂടുതല്‍ വഷളായതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മാനസികാരോഗ്യ പ്രശ്നങ്ങളുടെ പേരില്‍ ക്ലെയിം ചെയ്യുന്നവരുടെ എണ്ണം 17 ശതമാനം വര്‍ദ്ധിച്ചു. 2025 നവംബറിലെ കണക്കുകള്‍ പ്രകാരം യൂണിവേഴ്സല്‍ ക്രെഡിറ്റ് ഹെല്‍ത്ത് ക്ലെയിം കൈപ്പറ്റുന്നവരില്‍ 1,344,500 പേര്‍ മാനസികവും പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. 2024 നവംബറില്‍ ഇത് 1,153,400 ആയിരുന്നു.

ഡിപ്പാര്‍ട്ട്മെന്റ് ഓഫ് വര്‍ക്ക് & പെന്‍ഷന്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഉത്കണ്ഠ, വിഷാദം പോലുള്ള പ്രശ്നങ്ങളുടെ പേരില്‍ ക്ലെയിം ചെയ്യുന്നവരുടെ എണ്ണം സ്ഫോടനാത്മകമായി ഉയര്‍ന്നിട്ടുണ്ട്. എല്ലാ രോഗങ്ങളുടെയും മാനസിക പ്രശ്നങ്ങളുടെയും പേരില്‍ ഹെല്‍ത്ത് ക്ലെയിം ചെയ്യുന്നവരുടെ എണ്ണം 2025 ഡിസംബറില്‍ 3,142,028 ആയി. 2024 ഡിസംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 48 ശതമാനം വര്‍ദ്ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യസ്ഥിതിയും, രാജ്യത്തിന്റെ സാമ്പത്തിക ഭാരവും കൂടി വഷളാകുന്ന സാഹചര്യത്തിലാണ് ബ്രിട്ടനിലെ ബെനഫിറ്റ് പ്രതിസന്ധി ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്

 
Other News in this category

 
 




 
Close Window